image

22 Aug 2022 12:26 PM IST

Banking

വ്യവസായ സംബന്ധിയായ കേസുകള്‍, തീര്‍പ്പാക്കല്‍ സമയം കുറഞ്ഞു

MyFin Desk

വ്യവസായ സംബന്ധിയായ കേസുകള്‍, തീര്‍പ്പാക്കല്‍ സമയം കുറഞ്ഞു
X

Summary

  രാജ്യത്ത് 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' കൂടുതല്‍ കാര്യക്ഷമാകുന്നു എന്ന് വെളിപ്പെടുത്തും വിധം ബിസിനസ് സംരഭങ്ങളുള്‍പ്പെട്ട വാണിജ്യ വ്യവഹാരങ്ങളുടെ തീര്‍പ്പിന് എടുക്കുന്ന കുറഞ്ഞ സമയത്തില്‍ കുറവ്. സംരംഭങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയപരിധി 50 ശതമാനമായി കുറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ഇന്‍ഡക്‌സില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് കോണ്‍ട്രാക്ട് ആണ് ഇന്ത്യയുടെ റാങ്കിങ്ങിനെ പിന്നിലാക്കിയിരുന്ന പ്രധാന ഘടകം. നിലവില്‍ 192 സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യ 2020 ഓടെ […]


രാജ്യത്ത് 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' കൂടുതല്‍ കാര്യക്ഷമാകുന്നു എന്ന് വെളിപ്പെടുത്തും വിധം ബിസിനസ് സംരഭങ്ങളുള്‍പ്പെട്ട വാണിജ്യ വ്യവഹാരങ്ങളുടെ തീര്‍പ്പിന് എടുക്കുന്ന കുറഞ്ഞ സമയത്തില്‍ കുറവ്. സംരംഭങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയപരിധി 50 ശതമാനമായി കുറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ഇന്‍ഡക്‌സില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് കോണ്‍ട്രാക്ട് ആണ് ഇന്ത്യയുടെ റാങ്കിങ്ങിനെ പിന്നിലാക്കിയിരുന്ന പ്രധാന ഘടകം. നിലവില്‍ 192 സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യ 2020 ഓടെ 142-ാം സ്ഥാനത്തു നിന്ന് 63-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

വാണിജ്യ തര്‍ക്കങ്ങളുടെ തീര്‍പ്പുകള്‍ക്കെടുക്കുന്ന ശരാശരി സമയം 626 ദിവസങ്ങളാണ്. ഡല്‍ഹിയില്‍ ഇത് 744 ദിവസവും. 2020 ല്‍ 1,095 ദിവസങ്ങളാണ് കേസുകള്‍ തീര്‍പ്പാക്കാന്‍ എടുത്തിരുന്ന സമയ പരിധി.