image

6 Jan 2022 12:17 PM IST

Premium

എഫ് പി ഓ മാര്‍ക്ക് എന്താണ് ?

Myfin Editor

എഫ് പി ഓ മാര്‍ക്ക് എന്താണ് ?
X

Summary

2006-ലെ ഭക്ഷ്യസുരക്ഷയും നിലവാര നിയമവും അനുസരിച്ച് ഇന്ത്യയില്‍ വില്‍ക്കുന്ന പായ്ക്കുചെയ്ത പഴവര്‍ഗങ്ങള്‍, ഫ്രൂട്ട്  ജാമുകള്‍, സ്‌ക്വാഷുകള്‍, അച്ചാറുകള്‍, ഉണക്കിയ പഴം ഉത്പന്നങ്ങള്‍, പഴസത്തുകള്‍ എന്നിങ്ങനെയുള്ള സംസ്‌കരിച്ച എല്ലാ പഴ ഉത്പ്പന്നങ്ങള്‍ക്കും എഫ് പി ഓ (FPO; ഫ്രൂട്ട് പ്രോഡക്ട് ഓർഡർ) മാര്‍ക്ക് നിര്‍ബന്ധമാണ്. 2006 ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമമനുസരിച്ച് ഭക്ഷ്യസംസ്‌ക്കരണ മന്ത്രാലയമാണ് ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സുരക്ഷിതമായ  അന്തരീക്ഷത്തിലാണ് ഉത്പ്പന്നം നിര്‍മ്മിച്ചതെന്ന് ഈ അടയാളം ഉറപ്പുനല്‍കുന്നു. അങ്ങനെ ഉത്പ്പന്നം ഉപഭോഗത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കാനാകും. 1955 […]


2006-ലെ ഭക്ഷ്യസുരക്ഷയും നിലവാര നിയമവും അനുസരിച്ച് ഇന്ത്യയില്‍ വില്‍ക്കുന്ന പായ്ക്കുചെയ്ത പഴവര്‍ഗങ്ങള്‍, ഫ്രൂട്ട് ജാമുകള്‍,...

2006-ലെ ഭക്ഷ്യസുരക്ഷയും നിലവാര നിയമവും അനുസരിച്ച് ഇന്ത്യയില്‍ വില്‍ക്കുന്ന പായ്ക്കുചെയ്ത പഴവര്‍ഗങ്ങള്‍, ഫ്രൂട്ട് ജാമുകള്‍, സ്‌ക്വാഷുകള്‍, അച്ചാറുകള്‍, ഉണക്കിയ പഴം ഉത്പന്നങ്ങള്‍, പഴസത്തുകള്‍ എന്നിങ്ങനെയുള്ള സംസ്‌കരിച്ച എല്ലാ പഴ ഉത്പ്പന്നങ്ങള്‍ക്കും എഫ് പി ഓ (FPO; ഫ്രൂട്ട് പ്രോഡക്ട് ഓർഡർ) മാര്‍ക്ക് നിര്‍ബന്ധമാണ്. 2006 ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമമനുസരിച്ച് ഭക്ഷ്യസംസ്‌ക്കരണ മന്ത്രാലയമാണ് ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ഉത്പ്പന്നം നിര്‍മ്മിച്ചതെന്ന് ഈ അടയാളം ഉറപ്പുനല്‍കുന്നു. അങ്ങനെ ഉത്പ്പന്നം ഉപഭോഗത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കാനാകും. 1955 മുതല്‍ ഫ്രൂട്ട് പ്രൊഡക്ട്സ് ഓര്‍ഡറിന്റെ നിയമപ്രകാരം ഈ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലുണ്ട്. അതിന്റെ പേരിലാണ് ഈ മാര്‍ക്കിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ 2006 ലെ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് നിയമത്തിന് ശേഷമാണ് ഈ മാര്‍ക്കിന് നിര്‍ബന്ധിത പദവി ലഭിച്ചത്. സര്‍ട്ടിഫിക്കേഷന്‍ ആവശ്യകതയും നിയോഗവും മനസ്സിലാക്കാന്‍ പൊതുജനങ്ങളെയും ഫ്രൂട്ട് പ്രൊസസര്‍മാരെയും ബോധവല്‍ക്കരിക്കാന്‍ മന്ത്രാലയം നിരവധി പരസ്യ പ്രചാരണങ്ങൾ ചെയ്തുവരുന്നു. ഇന്ത്യയില്‍ ഒരു പഴ സംസ്‌കരണ വ്യവസായം ആരംഭിക്കുന്നതിന് ഒരു എഫ് പി ഓ ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സ് നല്‍കുന്നതിനും നിരീക്ഷിക്കുന്നതിനും ഭക്ഷ്യസംസ്‌ക്കരണ മന്ത്രാലയം ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ സംസ്‌കരിച്ച പഴം ഉത്പന്നങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം നേടുന്നതിനും എല്ലാ ഫുഡ് പ്രോസസറുകളും എഫ് പി ഓ സര്‍ട്ടിഫിക്കേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയമാണ് ഇതിനായി മാനദണ്ഡങ്ങള്‍ വികസിപ്പിക്കുകയും അംഗീകാരം നല്‍കുകയും ചെയ്യുന്നത്.

എഫ് പി ഓ ലഭിക്കുന്നതിന് മാനദണ്ഡമാകുന്ന കാര്യങ്ങള്‍:

1. ഉത്പന്നത്തിന്റെ പായ്ക്കിങും ലേബലിങ്ങും

2. പഴ ഉത്പ്പന്നങ്ങളിലെ വിഷ ലോഹങ്ങളുടെ പരിധി

3. അനുവദനീയമായതും ദൂഷ്യഫലങ്ങളില്ലാത്തുമായ ഫുഡ് കളറുകളുടെ പട്ടിക

4. പഴ ഉത്പ്പന്നങ്ങളില്‍ അനുവദനീയമായ പ്രിസര്‍വേറ്റീവുകളുടെ അളവ്

5. മറ്റ് അനുവദനീയമായ ചേരുവകള്‍