20 Feb 2022 7:30 AM IST
Summary
തിരുവനന്തപുരം:ടാറ്റ ഗ്രൂപ് അധീനതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പലചരക്ക് വില്‍പനക്കാരായ ബിഗ്ബാസ്‌ക്കറ്റ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കമ്പനിയായ അഗ്രിമ ഇന്‍ഫോടെക്കിനെ ഏറ്റെടുത്തു. രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയില്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം; KSUM) ആരംഭിച്ച ഒരു ഡീപ്-ടെക് കമ്പനിയാണ് അഗ്രിമ ഇന്‍ഫോടെക്ക്. ബിഗ്ബാസ്‌കറ്റ്, അഗ്രിമ ഇന്‍ഫോടെക്കിന്റെ ഉപഭോക്തൃ വിഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ സൈറ്റ് (Psyght), റീട്ടെയില്‍ സ്റ്റോറുകളുടെ സെല്‍ഫ് ചെക്ക്ഔട്ട് കൗണ്ടറുകളില്‍ ഉപയോഗിക്കും. ശനിയാഴ്ച്ച നടന്ന കേരള സ്റ്റാര്‍ട്ടപ്പ് […]
തിരുവനന്തപുരം:ടാറ്റ ഗ്രൂപ് അധീനതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പലചരക്ക് വില്‍പനക്കാരായ ബിഗ്ബാസ്‌ക്കറ്റ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കമ്പനിയായ അഗ്രിമ ഇന്‍ഫോടെക്കിനെ ഏറ്റെടുത്തു.
രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയില്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം; KSUM) ആരംഭിച്ച ഒരു ഡീപ്-ടെക് കമ്പനിയാണ് അഗ്രിമ ഇന്‍ഫോടെക്ക്.
ബിഗ്ബാസ്‌കറ്റ്, അഗ്രിമ ഇന്‍ഫോടെക്കിന്റെ ഉപഭോക്തൃ വിഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ സൈറ്റ് (Psyght), റീട്ടെയില്‍ സ്റ്റോറുകളുടെ സെല്‍ഫ് ചെക്ക്ഔട്ട് കൗണ്ടറുകളില്‍ ഉപയോഗിക്കും.
ശനിയാഴ്ച്ച നടന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഗ്ലോബല്‍ 2022 വെര്‍ച്വല്‍ മീറ്റിങില്‍ ബിഗ്ബാസ്‌ക്കറ്റ് സിഇഒ ഹരി മേനോനാണ് ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ ഏതൊരു സ്റ്റാര്‍ട്ടപ്പിന്റെയും നാഴികക്കല്ലെന്നാണ് ഈ ഏറ്റെടുക്കലിനെ കെഎസ്‌യുഎം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ എം തോമസ് വിശേഷിപ്പിച്ചത്.
അത് സ്റ്റാര്‍ട്ടപ്പ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, ബിഗ്ബാസ്‌കറ്റ് പോലുള്ള വലിയ കമ്പനികള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളോടുള്ള മതിപ്പ് കാണിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകളെ അവരുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തില്‍ ശക്തമായി മുന്നോട്ട് പോകാന്‍ ഈ കരാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലചരക്ക് മേഖലയില്‍ പുതുമകള്‍ സൃഷ്ടിക്കാന്‍ അഗ്രിമ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി ജോണ്‍ എം തോമസ് പറഞ്ഞു.
അടുത്തിടെ, ബിഗ്ബാസ്‌ക്കറ്റ് അതിന്റെ ആദ്യത്തെ സാങ്കേതികവിദ്യാധിഷ്ഠിത സെല്‍ഫ് സര്‍വീസ് ഫ്രെഷോ റീട്ടെയില്‍ സ്റ്റോര്‍ ബാംഗ്ലൂരില്‍ തുറന്നിരുന്നു.
കേരള സര്‍ക്കാരിന്റെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നോഡല്‍ ഏജന്‍സിയാണ് കെഎസ്‌യുഎം.