18 March 2022 11:30 AM IST
Summary
ഡെല്‍ഹി: രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ ഭേദഗതികള്‍ക്കും, നിയമനിര്‍മ്മാണങ്ങള്‍ക്കും ധനമന്ത്രാലയം ഉടന്‍ തന്നെ ക്യാബിനറ്റ് അംഗീകാരം തേടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭേദഗതി സംബന്ധിച്ച് മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ക്ക് ബാധകമായ 20 ശതമാനം വിദേശ നിക്ഷേപ പരിധി നീക്കം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇരു ബാങ്കുകളിലെയും ജീവനക്കാര്‍ക്കായി കൂടുതല്‍ ആകര്‍ഷകമായ വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീമിനായുള്ള (വിആര്‍എസ്) നിര്‍ദ്ദേശവും ക്യാബിനറ്റ് മുന്‍പാകെ സമര്‍പ്പിക്കും. […]
ഡെല്‍ഹി: രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ ഭേദഗതികള്‍ക്കും, നിയമനിര്‍മ്മാണങ്ങള്‍ക്കും ധനമന്ത്രാലയം ഉടന്‍ തന്നെ ക്യാബിനറ്റ് അംഗീകാരം തേടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭേദഗതി സംബന്ധിച്ച് മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകള്‍ക്ക് ബാധകമായ 20 ശതമാനം വിദേശ നിക്ഷേപ പരിധി നീക്കം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇരു ബാങ്കുകളിലെയും ജീവനക്കാര്‍ക്കായി കൂടുതല്‍ ആകര്‍ഷകമായ വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീമിനായുള്ള (വിആര്‍എസ്) നിര്‍ദ്ദേശവും ക്യാബിനറ്റ് മുന്‍പാകെ സമര്‍പ്പിക്കും.
ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, 2021 ഏപ്രിലില്‍, നീതി ആയോഗ് രണ്ട് ബാങ്കുകളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തുവെങ്കിലും ഇവയുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നില്ല.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിന് ആവശ്യമായ നിയമ നിര്‍മ്മാണത്തിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ സര്‍ക്കാര്‍ നേരത്തെ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കാരണം അത് പരിഗണനയ്ക്ക് എടുത്തില്ല.