1 April 2022 1:14 PM IST
Summary
കൊച്ചി : സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തതിന് പിന്നാലെ റീട്ടെയില്‍ വിപണിയില്‍ ആക്‌സിസ് ബാങ്കിനുള്ള സ്ഥാനം ശക്തിപ്പെടുമെന്നും വരുമാന മാര്‍ഗങ്ങള്‍ വിപുലീകരിക്കുവാന്‍ സാധിക്കുമെന്നും വ്യക്തമാക്കി ആഗോള റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനും ആസ്തികള്‍ സംയോജിപ്പിക്കാനും സമയമെടുക്കുമെന്നതിനാല്‍ 2025 മുതല്‍ മാത്രമേ നേട്ടം ലഭിക്കൂ എന്നാണ് പ്രതീക്ഷയെന്നും എസ് ആന്‍ഡ് പി ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ഉപഭോക്താക്കളെ നിലനിര്‍ത്താനും ബാങ്കിന്റെ ഉത്പന്നങ്ങളും സേവനങ്ങളും അവര്‍ക്ക് വിജയകരമായി വില്‍ക്കാനുമുള്ള ആക്സിസ് ബാങ്കിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും […]
കൊച്ചി : സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തതിന് പിന്നാലെ റീട്ടെയില്‍ വിപണിയില്‍ ആക്‌സിസ് ബാങ്കിനുള്ള സ്ഥാനം ശക്തിപ്പെടുമെന്നും വരുമാന മാര്‍ഗങ്ങള്‍ വിപുലീകരിക്കുവാന്‍ സാധിക്കുമെന്നും വ്യക്തമാക്കി ആഗോള റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനും ആസ്തികള്‍ സംയോജിപ്പിക്കാനും സമയമെടുക്കുമെന്നതിനാല്‍ 2025 മുതല്‍ മാത്രമേ നേട്ടം ലഭിക്കൂ എന്നാണ് പ്രതീക്ഷയെന്നും എസ് ആന്‍ഡ് പി ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ഉപഭോക്താക്കളെ നിലനിര്‍ത്താനും ബാങ്കിന്റെ ഉത്പന്നങ്ങളും സേവനങ്ങളും അവര്‍ക്ക് വിജയകരമായി വില്‍ക്കാനുമുള്ള ആക്സിസ് ബാങ്കിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും വരുമാനത്തിന്റെ ഉയര്‍ച്ചയെന്നും എസ് ആന്‍ഡ് പി ചൂണ്ടിക്കാട്ടി.
12,325 കോടി രൂപയ്ക്കാണ് സിറ്റി ബാങ്കിനെ ആക്‌സിസ് ഏറ്റെടുക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആക്‌സിസ് ബാങ്കിന്റെ ടെക്‌നോളജി, മറ്റ് സേവനങ്ങള്‍ എന്നിവ സിറ്റി ബാങ്ക് (മുന്‍) ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 9 മുതല്‍ 18 മാസം വരെ സമയപരിധിക്കുള്ളില്‍ ഘട്ടം ഘട്ടമായി എല്ലാ സിറ്റി ബാങ്ക് ഉപഭോക്താക്കളേയും ആക്‌സിസ് ബാങ്ക് പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കും. ഈ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ മാത്രം 1,500 കോടി രൂപ ചെലവ് വരുമെന്നും അതില്‍ 1,100 - 1,200 കോടി രൂപ ആക്‌സിസ് ബാങ്ക് നല്‍കുമെന്നും അറിയിപ്പുണ്ട്. കെവൈസി രേഖകള്‍ ആക്‌സിസ് ബാങ്കില്‍ ഉപഭോക്താക്കള്‍ വീണ്ടും സമര്‍പ്പിക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശമുണ്ട്. സിറ്റി ബാങ്കുകളുടെ ബ്രാഞ്ചുകളിലും മാറ്റമുണ്ടാകില്ല.
റീട്ടെയില്‍ ബാങ്കിംഗ്, വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വെല്‍ത്ത് മാനേജ്‌മെന്റ് തുടങ്ങി സിറ്റി ബാങ്ക് ഇന്ത്യയില്‍ നടത്തിയിരുന്ന ബിസിനസുകളും 3600 ജീവനക്കാരേയുമാണ് ആക്‌സിസ് ബാങ്ക് ഏറ്റെടുക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധയിടങ്ങളിലായുള്ള 21 ശാഖകളും 499 എടിഎമ്മുകളും 30 ലക്ഷം ഉപയോക്താക്കളുമാണ് ആക്‌സിസ് ബാങ്കിന്റേതാകുന്നത്. ആര്‍ബിഐ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സിറ്റി ബാങ്കിന് ഇന്ത്യയില്‍ 25.5 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളാണുള്ളത്. ഈ മാസം മാത്രം ഏകദേശം 3,555 കോടി രൂപയുടെ ഇടപാടാണ് ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടന്നത്. 14.4 ലക്ഷം ഡെബിറ്റ് കാര്‍ഡുകളാണ് സിറ്റി ബാങ്ക് രാജ്യത്ത് വിതരണം ചെയ്തത്. എടിഎം വഴി 6.7 കോടി രൂപയുടെ ഇടപാട് നടന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.