image

6 April 2022 11:40 AM IST

Banking

3% മൊത്ത വായ്പാ വളര്‍ച്ച നേടി ആര്‍ബിഎല്‍ ബാങ്ക്

MyFin Desk

RBL Bank
X

Summary

ഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്ത വായ്പാ വളര്‍ച്ച 3 ശതമാനം വര്‍ധിച്ച് 61,929 കോടി രൂപയായി ഉയര്‍ന്നുവെന്നറിയിച്ച് ആര്‍ബിഎല്‍ ബാങ്ക്. 2020-21 സാമ്പത്തിക വര്‍ഷം ഇത് 59,983 കോടി രൂപയായിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായാണ് കണക്കുകള്‍ പുറത്ത് വിട്ടത്. കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മുന്‍പാകെ അനുമതിയ്ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. റീട്ടെയില്‍ വായ്പകളുടെ എണ്ണത്തില്‍ 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയങ്കിലും ഇത് പിന്നീട് […]


ഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്ത വായ്പാ വളര്‍ച്ച 3 ശതമാനം വര്‍ധിച്ച് 61,929 കോടി രൂപയായി ഉയര്‍ന്നുവെന്നറിയിച്ച് ആര്‍ബിഎല്‍ ബാങ്ക്. 2020-21 സാമ്പത്തിക വര്‍ഷം ഇത് 59,983 കോടി രൂപയായിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായാണ് കണക്കുകള്‍ പുറത്ത് വിട്ടത്. കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മുന്‍പാകെ അനുമതിയ്ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്.

റീട്ടെയില്‍ വായ്പകളുടെ എണ്ണത്തില്‍ 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയങ്കിലും ഇത് പിന്നീട് ഒരു ശതമാനം ഉയര്‍ന്നുവെന്ന് ബാങ്ക് അറിയിച്ചു. 2020-21 സാമ്പത്തിക വര്‍ഷം ബാങ്കിലേക്കെത്തിയ മൊത്തം നിക്ഷേപം 73,121 കോടി രൂപയായിരുന്നുവെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 8 ശതമാനം ഉയര്‍ന്ന് 79,005 കോടി രൂപയായെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കറണ്ട് സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപങ്ങളില്‍ 20 ശതമാനം വളര്‍ച്ച ബാങ്ക് നേടിയിരുന്നു. 2020-21ല്‍ 23,264 കോടി രൂപയായിരുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27,878 കോടി രൂപയായി ഉയര്‍ന്നു.

Tags: