image

1 May 2022 12:47 PM IST

Banking

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 2021-22 അറ്റാദായം 68 % ഇടിഞ്ഞു

MyFin Desk

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 2021-22 അറ്റാദായം 68 % ഇടിഞ്ഞു
X

Summary

ഡെല്‍ഹി: ശക്തമായ പ്രവര്‍ത്തന വരുമാന പിന്‍ബലത്തിന്റെയും കിട്ടാക്കടങ്ങള്‍ കുറവായതിന്റെയും പശ്ചാത്തലത്തില്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ 2022 മാര്‍ച്ചിലെ അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 343 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 128 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021-22 ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം 2021 സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 4,811.18 കോടി രൂപയില്‍ നിന്ന് 5,384.88 കോടി രൂപയായി ഉയര്‍ന്നതായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. […]


ഡെല്‍ഹി: ശക്തമായ പ്രവര്‍ത്തന വരുമാന പിന്‍ബലത്തിന്റെയും കിട്ടാക്കടങ്ങള്‍ കുറവായതിന്റെയും പശ്ചാത്തലത്തില്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ 2022 മാര്‍ച്ചിലെ അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 343 കോടി രൂപയിലെത്തി.

മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 128 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021-22 ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം 2021 സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 4,811.18 കോടി രൂപയില്‍ നിന്ന് 5,384.88 കോടി രൂപയായി ഉയര്‍ന്നതായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

അറ്റ പലിശ വരുമാനം (എന്‍ഐഐ) ഈ പാദത്തില്‍ 36 ശതമാനം വര്‍ധിച്ച് 2,669 കോടി രൂപയായി. കൂടാതെ ഫീസും മറ്റ് വരുമാനവും 40 ശതമാനം ഉയര്‍ന്ന് 841 കോടി രൂപയിലെത്തി. 2022 മാര്‍ച്ച് പാദത്തില്‍ നികുതി ഒഴികെയുള്ള നിക്ഷേപങ്ങള്‍ 36 ശതമാനം കുറഞ്ഞ് 369 കോടി രൂപയായി. മൊത്ത ആസ്തിനിലവാരം 45 ബേസിസ് പോയിന്റ് കുറഞ്ഞ് 3.40 ശതമാനവും അറ്റ ആസ്തിനിലവാരം 33 ബേസിസ് പോയിന്റ് കുറഞ്ഞ് 1.53 ശതമാനവുമായി.

എന്നിരുന്നാലും, 2021-22 ലെ അറ്റാദായം 68 ശതമാനം ഇടിഞ്ഞ് 145 കോടി രൂപയായി. 2020-21ല്‍ ഇത് 452 കോടി രൂപയായിരുന്നു. ഈ വര്‍ഷത്തെ മൊത്തം വരുമാനം 18,179.19 കോടി രൂപയില്‍ നിന്ന് 20,394.72 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 7,380 രൂപയില്‍ നിന്ന് 32 ശതമാനം വര്‍ധിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ 9,706 കോടി രൂപയായി. മാത്രമല്ല ഫീസും മറ്റ് വരുമാനവും 2021 സാമ്പത്തിക വര്‍ഷത്തിലെ 1,622 കോടി രൂപയില്‍ നിന്ന് 66 ശതമാനം വര്‍ധിച്ച് 2,691 കോടി രൂപയായി.

ബാങ്കിന്റെ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 2022 മാര്‍ച്ച് 31 ല്‍ 11 ശതമാനം വര്‍ധിച്ച് 51,170 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 45,896 കോടി രൂപയായിരുന്നു.