21 May 2022 9:39 AM IST
Summary
ഡെല്‍ഹി : രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള 'കാര്‍ഡ് ടോക്കണൈസേഷന്‍' ജൂണ്‍ 30ന് പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിപ്പ്. ഈ വര്‍ഷം ജനുവരി ഒന്നിന് നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും സാങ്കേതിക തടസം മൂലം സാധിച്ചില്ല. ഈ രീതിയിലേക്ക് മാറുന്നതില്‍ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പല കമ്പനികളും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് അധിക സമയം അനുവദിച്ചിരുന്നുവെങ്കിലും പല കമ്പനികള്‍ക്കും ഇതിനൊത്ത് തയാറെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല. പുതിയ രീതി നടപ്പായാല്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നല്‍കിയ […]
ഡെല്‍ഹി : രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള 'കാര്‍ഡ് ടോക്കണൈസേഷന്‍' ജൂണ്‍ 30ന് പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിപ്പ്. ഈ വര്‍ഷം ജനുവരി ഒന്നിന് നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും സാങ്കേതിക തടസം മൂലം സാധിച്ചില്ല. ഈ രീതിയിലേക്ക് മാറുന്നതില്‍ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പല കമ്പനികളും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് അധിക സമയം അനുവദിച്ചിരുന്നുവെങ്കിലും പല കമ്പനികള്‍ക്കും ഇതിനൊത്ത് തയാറെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല.
പുതിയ രീതി നടപ്പായാല്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നല്‍കിയ ബാങ്കിനും കാര്‍ഡ് നെറ്റ്വര്‍ക്കിനുമല്ലാതെ രാജ്യത്തെ മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്ക്കോ വിവരം സൂക്ഷിച്ചുവയ്ക്കാനാവില്ല. ഇ-കൊമേഴ്സ് വെബ്സൈറ്റുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന കാര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിയന്ത്രണം. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന നമ്മുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുകയും അതിലൂടെ തട്ടിപ്പുകള്‍ നടക്കുകയും ചെയ്യുന്നു.
ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്ന വിവരങ്ങളില്‍ നിങ്ങളുടെ കാര്‍ഡ് നമ്പര്‍, കാലാവധി, സി വി വി, പേര് തുടങ്ങിയവയെല്ലാം ഉണ്ടാകും. ഇങ്ങനെ നല്‍കപ്പെടുന്ന വിവരങ്ങളുടെ ശേഖരം ഹാക്കിംഗിന് വിധേയമായാല്‍ നിങ്ങളുടെ നിര്‍ണായക സാമ്പത്തിക വിവരങ്ങള്‍ ചോരാം. ഇവ പിന്നീട് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്ത് പണം തട്ടുകയും ചെയ്യാം. എന്നാല്‍ ഇത്രയും വിവരങ്ങള്‍ ഒന്നിച്ച് നല്‍കാതെ പകരം ഒരു ടോക്കണ്‍ നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുന്നതാണ് ടോക്കണൈസേഷന്‍ എന്നത്.