image

1 Jun 2022 1:09 PM IST

Banking

ഭക്ഷ്യേതര വായ്പകള്‍ വര്‍ധിച്ചു, മറ്റ് മേഖലകളിലെ വായ്പ നില അറിയാം

James Paul

ഭക്ഷ്യേതര വായ്പകള്‍ വര്‍ധിച്ചു, മറ്റ് മേഖലകളിലെ വായ്പ നില അറിയാം
X

Summary

ബാങ്കുകളുടെ ഭക്ഷ്യേതര വായ്പ ഒരു വര്‍ഷം മുമ്പുള്ള 4.7 ശതമാനത്തില്‍ നിന്ന് 2022 ഏപ്രിലില്‍ 11.3 ശതമാനത്തിലേക്ക് വര്‍ധിച്ചതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ആര്‍ബിഐയുടെ സെക്ടറല്‍ ഡിപ്ലോയ്മെന്റ് ഓഫ് ബാങ്ക് ക്രെഡിറ്റ് - ഏപ്രില്‍ 2022 പ്രകാരം, കാര്‍ഷിക വായ്പകളും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏപ്രിലില്‍ 10.6 ശതമാനമായി വര്‍ധിച്ചു. 2021 ഏപ്രിലിലെ 0.4 ശതമാനത്തില്‍ നിന്ന് വ്യാവസായിക വായ്പയുടെ വളര്‍ച്ച ഈ മാസത്തില്‍ 8.1 ശതമാനമായി. ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പ കഴിഞ്ഞ വര്‍ഷത്തെ 44.8 ശതമാനത്തില്‍ നിന്ന് 2022 ഏപ്രിലില്‍ 53.5 […]


ബാങ്കുകളുടെ ഭക്ഷ്യേതര വായ്പ ഒരു വര്‍ഷം മുമ്പുള്ള 4.7 ശതമാനത്തില്‍ നിന്ന് 2022 ഏപ്രിലില്‍ 11.3 ശതമാനത്തിലേക്ക് വര്‍ധിച്ചതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ആര്‍ബിഐയുടെ സെക്ടറല്‍ ഡിപ്ലോയ്മെന്റ് ഓഫ് ബാങ്ക് ക്രെഡിറ്റ് - ഏപ്രില്‍ 2022 പ്രകാരം, കാര്‍ഷിക വായ്പകളും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏപ്രിലില്‍ 10.6 ശതമാനമായി വര്‍ധിച്ചു. 2021 ഏപ്രിലിലെ 0.4 ശതമാനത്തില്‍ നിന്ന് വ്യാവസായിക വായ്പയുടെ വളര്‍ച്ച ഈ മാസത്തില്‍ 8.1 ശതമാനമായി. ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പ കഴിഞ്ഞ വര്‍ഷത്തെ 44.8 ശതമാനത്തില്‍ നിന്ന് 2022 ഏപ്രിലില്‍ 53.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ 8.7 ശതമാനത്തില്‍ നിന്ന് 29 ശതമാനം ഉയര്‍ന്നു, അതേസമയം വന്‍കിട വ്യവസായങ്ങള്‍ക്കുള്ള വായ്പ 2021 ഏപ്രിലില്‍ 3.6 ശതമാനമായി കുറഞ്ഞപ്പോള്‍ 2022 ല്‍ 1.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍ കാണിക്കുന്നു. എഞ്ചിനീയറിംഗ്, പുകയില, രാസവസ്തുക്കള്‍, രാസ ഉല്‍പന്നങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, രത്‌നങ്ങളും ആഭരണങ്ങളും, അടിസ്ഥാന സൗകര്യങ്ങള്‍, തുകല്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഖനനം, പെട്രോളിയം, കല്‍ക്കരി ഉല്‍പന്നങ്ങള്‍, ആണവ ഇന്ധനങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയുടെയെല്ലാം വായ്പകള്‍ വര്‍ധിച്ചു. വാഹനങ്ങളും വാഹന ഭാഗങ്ങളും ഗതാഗത ഉപകരണ വിഭാഗങ്ങളും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022 ഏപ്രിലില്‍ ത്വരിതഗതിയിലായി.
എന്നിരുന്നാലും, അടിസ്ഥാന ലോഹ, ലോഹ ഉല്‍പന്നങ്ങള്‍, സിമന്റ്, സിമന്റ് ഉല്‍പന്നങ്ങള്‍, നിര്‍മാണം, ഗ്ലാസ്, ഗ്ലാസ്‌വെയര്‍, പേപ്പര്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, മരം ഉല്‍പന്നങ്ങള്‍ എന്നിവയുടെ വായ്പാ വളര്‍ച്ച കുറഞ്ഞു. പ്രധാനമായും എന്‍ബിഎഫ്സികള്‍, വ്യാപാരം, ടൂറിസം, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഗതാഗത ഓപ്പറേറ്റര്‍മാര്‍ എന്നിവുടെ വായ്പ വളര്‍ച്ച മൂലം സേവന മേഖലയിലേക്കുള്ള വായ്പാ 2022 ഏപ്രിലില്‍ 11.1 ശതമാനം വര്‍ധിച്ചു. ഒരു വര്‍ഷം മുമ്പ് ഇത് 2.4 ശതമാനമായിരുന്നു. ഭവന, വാഹന വായ്പകളാല്‍ വ്യക്തിഗത വായ്പാ വിഭാഗം മികച്ച പ്രകടനം തുടര്‍ന്നു. ഇത് 2021 ഏപ്രിലിലെ 12.1 ശതമാനത്തില്‍ നിന്ന് 14.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.