Summary
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ വെള്ളിയാഴ്ച്ച എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വിവിധ കാലയളവിലെ വായ്പകളുടെ നിരക്ക് 0.10 ശതമാനം ഉയര്‍ത്തി. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ളതാണ് പ്രധാനപ്പെട്ട ഉപഭോക്തൃ വായ്പകളായ ഭവന-വാഹന-വ്യക്തിഗത വായ്പകളെല്ലാം. ഇവയുടെ നിരക്ക് ഇതുവരെ 7.40 ശതമാനമായിരുന്നത് ഇനി 7.50 ശതമാനമാകും. ജൂലൈ 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രബല്യത്തില്‍ വന്നുവെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. ആറു മാസ കാലയളവിലെ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ നിരക്ക് 7.15 ശതമാനം മുതല്‍ 7.45 ശതമാനം വരെയാണ്. […]
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ വെള്ളിയാഴ്ച്ച എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വിവിധ കാലയളവിലെ വായ്പകളുടെ നിരക്ക് 0.10 ശതമാനം ഉയര്‍ത്തി.
ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ളതാണ് പ്രധാനപ്പെട്ട ഉപഭോക്തൃ വായ്പകളായ ഭവന-വാഹന-വ്യക്തിഗത വായ്പകളെല്ലാം. ഇവയുടെ നിരക്ക് ഇതുവരെ 7.40 ശതമാനമായിരുന്നത് ഇനി 7.50 ശതമാനമാകും.
ജൂലൈ 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രബല്യത്തില്‍ വന്നുവെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. ആറു മാസ കാലയളവിലെ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ നിരക്ക് 7.15 ശതമാനം മുതല്‍ 7.45 ശതമാനം വരെയാണ്. ഇതും 0.10 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്.
രണ്ട്-മൂന്ന് വര്‍ഷക്കാലയളവിലെ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്നത് 7.70 ശതമാനം, 7.80 ശതമാനം എന്നിങ്ങനെയാണ്.