7 Aug 2022 9:55 AM IST
Summary
ചെന്നൈ ആസ്ഥാനമായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആഭ്യന്തര വിപണിയില്‍ നിന്നും 10,000 കോടി രൂപ സമാഹരിക്കുന്നു. ബിസിസ് വളര്‍ച്ച ഉറപ്പാക്കുന്നതിന് വേണ്ടിയാകും ഈ തുക ഉപയോഗിക്കുക. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അറ്റാദായം 20 ശതമാനം വര്‍ധിച്ച് 392 കോടി രൂപയായി ഉയര്‍ന്നതായി ബാങ്ക് വ്യക്തമാക്കി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 327 കോടി രൂപ അറ്റാദായം നേടി. ബാങ്ക് മൂലധനത്തിലാണ് ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'ബിസിനസിന്റെ വളര്‍ച്ച നിലനിര്‍ത്തുന്നതിന് കുറച്ച് […]
ചെന്നൈ ആസ്ഥാനമായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആഭ്യന്തര വിപണിയില്‍ നിന്നും 10,000 കോടി രൂപ സമാഹരിക്കുന്നു. ബിസിസ് വളര്‍ച്ച ഉറപ്പാക്കുന്നതിന് വേണ്ടിയാകും ഈ തുക ഉപയോഗിക്കുക.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അറ്റാദായം 20 ശതമാനം വര്‍ധിച്ച് 392 കോടി രൂപയായി ഉയര്‍ന്നതായി ബാങ്ക് വ്യക്തമാക്കി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 327 കോടി രൂപ അറ്റാദായം നേടി. ബാങ്ക് മൂലധനത്തിലാണ് ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
'ബിസിനസിന്റെ വളര്‍ച്ച നിലനിര്‍ത്തുന്നതിന് കുറച്ച് മൂലധനം സമാഹരിക്കേണ്ടി വന്നേക്കാം. എന്നാല്‍ മൊത്തത്തിലുള്ള മൂലധന സ്ഥിതി വളരെ മികച്ചതാണ്' -ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പാര്‍ത്ഥ പ്രതിം സെന്‍ഗുപ്ത പറഞ്ഞു. അടുത്ത ഒന്നര വര്‍ഷത്തേയ്ക്കുള്ള ബിസനസ് വളര്‍ച്ചയ്ക്ക് ഈ തുക പര്യാപ്തമാണെന്ന് അദ്ദേഹം അറിച്ചു.
ബാങ്കിന്റെ മൊത്തവരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 5,028 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,607 കോടി രൂപയായിരുന്നു.