16 Aug 2022 5:23 AM IST
Summary
മുംബൈ: വായ്പാ നിരക്കുകള്‍ 50 ബേസിസ് പോയിന്റുകള്‍ വരെ (അല്ലെങ്കില്‍ 0.5 ശതമാനം) വര്‍ധിപ്പിച്ച് എസ്ബിഐ. ഇതോടെ വായ്പയെടുക്കുന്നവര്‍ക്കുള്ള ഇഎംഐകളില്‍ ഇനിയും വര്‍ധനയുണ്ടാകും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ആര്‍ബിഐ വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് എസ്ബിഐയും വായ്പാ നിരക്കില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (ഇബിഎല്‍ആര്‍), റിപ്പോ-ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് എന്നിവ (ആര്‍എല്‍എല്‍ആര്‍) 50 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) 20 […]
മുംബൈ: വായ്പാ നിരക്കുകള്‍ 50 ബേസിസ് പോയിന്റുകള്‍ വരെ (അല്ലെങ്കില്‍ 0.5 ശതമാനം) വര്‍ധിപ്പിച്ച് എസ്ബിഐ. ഇതോടെ വായ്പയെടുക്കുന്നവര്‍ക്കുള്ള ഇഎംഐകളില്‍ ഇനിയും വര്‍ധനയുണ്ടാകും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ആര്‍ബിഐ വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് എസ്ബിഐയും വായ്പാ നിരക്കില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (ഇബിഎല്‍ആര്‍), റിപ്പോ-ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് എന്നിവ (ആര്‍എല്‍എല്‍ആര്‍) 50 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) 20 ബേസിസ് പോയിന്റ് വര്‍ധനവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്.
പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐയുടെ വെബ്സൈറ്റിലുണ്ട്. ഇതോടെ ബാങ്കിന്റെ ഇബിഎല്‍ആര്‍ 8.05 ശതമാനമായും ആര്‍എല്‍എല്‍ആര്‍ 50 ബേസിസ് പോയിന്റ് വര്‍ധിച്ച് 7.65 ശതമാനമായും ഉയര്‍ന്നു. ഭവന, വാഹന വായ്പകള്‍ ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള വായ്പകള്‍ നല്‍കുമ്പോള്‍ ബാങ്കുകള്‍ ഇബിഎല്‍ആര്‍, ആര്‍എല്‍എല്‍ആര്‍ എന്നിവയ്ക്ക് മേല്‍ ക്രെഡിറ്റ് റിസ്‌ക് പ്രീമിയം (സിആര്‍പി) ചേര്‍ക്കുമെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്.
വായ്പാ നിരക്ക് പരിഷ്‌ക്കരിച്ചതോടെ, ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നേരത്തെ 7.50 ശതമാനത്തില്‍ നിന്ന് 7.70 ശതമാനമായി ഉയര്‍ന്നു. രണ്ട് വര്‍ഷത്തേക്ക് ഇത് 7.90 ശതമാനമായും മൂന്ന് വര്‍ഷത്തേക്ക് 8 ശതമാനമായുമാണ് നിരക്ക്.