7 Oct 2022 12:34 PM IST
Summary
ഡെല്‍ഹി: 2022 സെപ്റ്റംബര്‍ അവസാനത്തോടെ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൊത്ത വായ്പ 20 ശതമാനം വര്‍ധിച്ച് 22,802 കോടി രൂപയായി. 18,978 കോടി രൂപയായിരുന്നു മുന്‍ വര്‍ഷം ഇതേ കാലയളവിലെ ബാങ്കിന്റെ മൊത്ത നേട്ടം. 2022-23 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്റെ വായ്പ വിതരണം 22 ശതമാനം വര്‍ധിച്ച് 3,845 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 3,145 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷാവസാനം 18,094 കോടി രൂപയില്‍ നിന്ന് മൊത്തം നിക്ഷേപം 20 […]
ഡെല്‍ഹി: 2022 സെപ്റ്റംബര്‍ അവസാനത്തോടെ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൊത്ത വായ്പ 20 ശതമാനം വര്‍ധിച്ച് 22,802 കോടി രൂപയായി. 18,978 കോടി രൂപയായിരുന്നു മുന്‍ വര്‍ഷം ഇതേ കാലയളവിലെ ബാങ്കിന്റെ മൊത്ത നേട്ടം.
2022-23 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്റെ വായ്പ വിതരണം 22 ശതമാനം വര്‍ധിച്ച് 3,845 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 3,145 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷാവസാനം 18,094 കോടി രൂപയില്‍ നിന്ന് മൊത്തം നിക്ഷേപം 20 ശതമാനം ഉയര്‍ന്ന് 21,726 കോടി രൂപയായി.
ബാങ്കിന്റെ റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ 13 ശതമാനം വര്‍ധിച്ച് 7,665 കോടി രൂപയായിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 6,767 കോടി രൂപയായിരുന്നു. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസ) 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 10,456 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,200 കോടി രൂപയായിരുന്നു.
കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് അനുപാതം 48.13 ശതമാനമായിരുന്നു. ബാങ്കിന്റെ ചെലവ് 6.81 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി കുറഞ്ഞു. 2022 സെപ്തംബറിലെ ഈ കണക്കുകള്‍ ഓഡിറ്റ് കമ്മിറ്റിയുടെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെയും അംഗീകാരത്തിന് വിധേയമാണ്.