28 March 2022 12:57 PM IST
Summary
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയര്‍ന്ന് 76.16ല്‍ എത്തി. ആഭ്യന്തര ഓഹരികളിലെ ഉണര്‍വും ആഗോള ക്രൂഡ് ഓയില്‍ വിലയിലെ ഇടിവുമാണ് രൂപയ്ക്ക് നേട്ടമായത്. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ മൂലധന ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കകളും ആഭ്യന്തര യൂണിറ്റിലെ നേട്ടങ്ങളെ പരിമിതപ്പെടുത്തിയെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.36 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.15 എന്ന നിലയിലേക്ക് ഉയരുകയും 76.38 എന്ന […]
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയര്‍ന്ന് 76.16ല്‍ എത്തി. ആഭ്യന്തര ഓഹരികളിലെ ഉണര്‍വും ആഗോള ക്രൂഡ് ഓയില്‍ വിലയിലെ ഇടിവുമാണ് രൂപയ്ക്ക് നേട്ടമായത്. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ മൂലധന ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കകളും ആഭ്യന്തര യൂണിറ്റിലെ നേട്ടങ്ങളെ പരിമിതപ്പെടുത്തിയെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.36 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
വ്യാപാരത്തിനടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.15 എന്ന നിലയിലേക്ക് ഉയരുകയും 76.38 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 8 പൈസ ഉയര്‍ന്ന് 76.16ല്‍ എത്തി. കഴിഞ്ഞ ആറ് ട്രേഡിംഗ് സെഷനുകളിലായി രൂപ 76 നും 76.50 നും ഇടയിലാണ്. ഡോളറിന്റെ ഉയര്‍ച്ച, കുറഞ്ഞ ക്രൂഡ് ഓയില്‍ വില, കോര്‍പ്പറേറ്റ് ഡോളര്‍ വില്‍പ്പന എന്നിവയ്ക്കിടയില്‍ രൂപയ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്.
ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 3.56 ശതമാനം താഴ്ന്ന് 116.35 ഡോളറിലെത്തി. സെന്‍സെക്സില്‍ ബിഎസ്ഇ സൂചിക 231.29 പോയിന്റ് ( 0.40%) ഉയര്‍ന്ന് 57,593.49 ലും, എന്‍എസ്ഇ നിഫ്റ്റി 69 പോയിന്റ് (0.40%) ഉയര്‍ന്ന് 17,222ലും എത്തി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം, പണപ്പെരുപ്പം എന്നീ ആശങ്കകള്‍ക്കിടയില്‍ വിദേശ നിക്ഷേപകര്‍ നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 1,14,855.97 കോടി രൂപ പിന്‍വലിച്ചു. വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ 48,261.65 കോടി രൂപയുടെ ആഭ്യന്തര ഓഹരികള്‍ വിറ്റഴിച്ചു.