Summary
കൊല്‍ക്കത്ത: കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും, ഡിഫന്‍സ് പി എസ് യു ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,750 കോടി രൂപ വിറ്റുവരവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 2020-21 ലെ 3.85 രൂപയില്‍ നിന്ന്, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28.57 ശതമാനം വര്‍ദ്ധനവോടെ 4.95 രൂപ ഇടക്കാല ലാഭവിഹിതം (10 രൂപയുടെ ഇക്വിറ്റി ഷെയറിന്) പ്രഖ്യാപിച്ചു. ഇന്ത്യന്‍ നേവി, ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ്, റിപ്പബ്ലിക് […]
കൊല്‍ക്കത്ത: കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും, ഡിഫന്‍സ് പി എസ് യു ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,750 കോടി രൂപ വിറ്റുവരവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
2020-21 ലെ 3.85 രൂപയില്‍ നിന്ന്, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28.57 ശതമാനം വര്‍ദ്ധനവോടെ 4.95 രൂപ ഇടക്കാല ലാഭവിഹിതം (10 രൂപയുടെ ഇക്വിറ്റി ഷെയറിന്) പ്രഖ്യാപിച്ചു.
ഇന്ത്യന്‍ നേവി, ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ്, റിപ്പബ്ലിക് ഓഫ് ഗയാന, ബംഗ്ലാദേശ് എന്നിവയ്ക്കായി മൂന്ന് പി17 എ സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍, നാല് സര്‍വേ വെസലുകള്‍, ആറ് പട്രോളിംഗ് ബോട്ടുകള്‍ എന്നിവയുള്‍പ്പെടെ 23 കപ്പലുകളുടെ നിര്‍മ്മാണം ഒരേസമയം കപ്പല്‍ശാലയില്‍ നടക്കുന്നുണ്ട്.
ഹോവര്‍ക്രാഫ്റ്റുകള്‍, ഇലക്ട്രിക് ഫെറികള്‍ തുടങ്ങി വാണിജ്യ മേഖലയ്ക്കായി പുതിയ ഉല്‍പ്പന്നങ്ങള്‍ ജിആര്‍എസ്ഇ കൊണ്ടുവരും.
പ്രതിരോധ, വാണിജ്യ വിഭാഗങ്ങളിലെ കപ്പല്‍ അറ്റകുറ്റപ്പണികളിലെ പുതിയ ബിസിനസ്സ് അവസരങ്ങള്‍ കണ്ടെത്തുന്നതിനായി മൂന്ന് കപ്പല്‍ ഡ്രൈ ഡോക്കുകള്‍ വികസിപ്പിക്കുന്നതിനും, പ്രവര്‍ത്തിപ്പിക്കുന്നതിനുമായി കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖവുമായി ജിആര്‍എസ്ഇ ഒരു കരാറില്‍ ഒപ്പുവച്ചു.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വരുമാനം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പാണിത്, കമ്പനി പറഞ്ഞു.