image

14 April 2022 12:40 PM IST

Technology

ട്വിറ്ററിൽ താൽപ്പര്യമറിയിച്ച് മസ്‌ക്ക്; ഓഹരിവില 18 ശതമാനം കുതിച്ചു

MyFin Desk

ട്വിറ്ററിൽ താൽപ്പര്യമറിയിച്ച് മസ്‌ക്ക്; ഓഹരിവില 18 ശതമാനം കുതിച്ചു
X

Summary

സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹ മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള സന്നദ്ധത അറിയിച്ച് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്ക്. ട്വിറ്ററിന്റെ ബോര്‍ഡ് ചീഫിന് അയച്ച കത്തിലാണ് മസ്‌ക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 43 ബില്യണ്‍ ഡോളറാണ് മസ്‌ക്ക് വാഗ്ദാനം ചെയ്തത്. ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമാകാനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്‌ക്ക് ട്വിറ്ററിന് വിലപറഞ്ഞത്. ട്വിറ്ററില്‍ 9.2% ഓഹരി ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയിരുന്നു. ജനുവരി മുതല്‍ ട്വിറ്ററിന്റെ ഓഹരികൾ വാങ്ങിക്കൂട്ടാൻ ആരംഭിച്ച മസ്‌ക്ക്, ഈ മാസം 4 നാണ് വാങ്ങാന്‍ തയാറാണെന്ന് വ്യക്തമാക്കിയത്. […]


സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹ മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള സന്നദ്ധത അറിയിച്ച് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്ക്. ട്വിറ്ററിന്റെ ബോര്‍ഡ് ചീഫിന് അയച്ച കത്തിലാണ് മസ്‌ക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 43 ബില്യണ്‍ ഡോളറാണ് മസ്‌ക്ക് വാഗ്ദാനം ചെയ്തത്.

ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമാകാനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്‌ക്ക് ട്വിറ്ററിന് വിലപറഞ്ഞത്. ട്വിറ്ററില്‍ 9.2% ഓഹരി ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയിരുന്നു. ജനുവരി മുതല്‍ ട്വിറ്ററിന്റെ ഓഹരികൾ വാങ്ങിക്കൂട്ടാൻ ആരംഭിച്ച മസ്‌ക്ക്, ഈ മാസം 4 നാണ് വാങ്ങാന്‍ തയാറാണെന്ന് വ്യക്തമാക്കിയത്.

മസ്‌ക്കിന്റെ പ്രഖ്യാപനം വന്നതോടെ ട്വിറ്ററിന്റെ ഓഹരിവില ആദ്യഘട്ട വ്യാപാരത്തിൽ 18 ശതമാനമാണു കുതിച്ചത്. അദ്ദേഹം ട്വിറ്ററിന്റെ ഓഹരികള്‍ സ്വന്തമാക്കിയത് യുഎസിലെ വിപണി നിയമങ്ങള്‍ ലംഘിച്ചാണെന്ന് പരാതി ഉയര്‍ന്നിരുന്നു. മസ്‌ക് ബോര്‍ഡില്‍ വരുന്നതിനെതിരെ ജീവനക്കാരില്‍നിന്നടക്കം പ്രതിഷേധമുണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.