image

15 April 2022 5:55 AM IST

Economy

ഗ്രൂപ്പ് വോയിസ് കോളില്‍ 32 പേരെ വരെ ചേര്‍ക്കാം; ഫീച്ചര്‍ ഉടനെന്ന് വാട്‌സാപ്പ്

PTI

ഗ്രൂപ്പ് വോയിസ് കോളില്‍ 32 പേരെ വരെ ചേര്‍ക്കാം; ഫീച്ചര്‍ ഉടനെന്ന് വാട്‌സാപ്പ്
X

Summary

ഡെല്‍ഹി: ആകര്‍ഷണീയമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി വാട്‌സാപ്പ്. ഗ്രൂപ്പ് വോയിസ് കോളില്‍ പരമാവധി 32 പേരെ ഉള്‍പ്പെടുത്താനും, 2 ജിബി വരെ സൈസുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യാനും സാധിക്കുന്ന ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ പരമാവധി എട്ട് പേരെ മാത്രമാണ് ഗ്രൂപ്പ് വോയിസ് കോളില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുക. ഒരു ജിബിയ്ക്ക് മുകളില്‍ സൈസുള്ള ഫയലുകള്‍ കൈമാറാനും ഇപ്പോള്‍ സാധിക്കില്ല. പുതിയ ഫീച്ചര്‍ വരുന്നതോടെ ഈ പ്രതിസന്ധിയ്ക്കും പരിഹാരമാകും. ചാറ്റ് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എപ്പോള്‍ വേണമെങ്കിലും […]


ഡെല്‍ഹി: ആകര്‍ഷണീയമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി വാട്‌സാപ്പ്. ഗ്രൂപ്പ് വോയിസ് കോളില്‍ പരമാവധി 32 പേരെ ഉള്‍പ്പെടുത്താനും, 2...

ഡെല്‍ഹി: ആകര്‍ഷണീയമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി വാട്‌സാപ്പ്. ഗ്രൂപ്പ് വോയിസ് കോളില്‍ പരമാവധി 32 പേരെ ഉള്‍പ്പെടുത്താനും, 2 ജിബി വരെ സൈസുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യാനും സാധിക്കുന്ന ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ പരമാവധി എട്ട് പേരെ മാത്രമാണ് ഗ്രൂപ്പ് വോയിസ് കോളില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുക. ഒരു ജിബിയ്ക്ക് മുകളില്‍ സൈസുള്ള ഫയലുകള്‍ കൈമാറാനും ഇപ്പോള്‍ സാധിക്കില്ല.

പുതിയ ഫീച്ചര്‍ വരുന്നതോടെ ഈ പ്രതിസന്ധിയ്ക്കും പരിഹാരമാകും. ചാറ്റ് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വാട്ട്സ്ആപ്പ് അനുവദിക്കുമെന്നും, ഡിലീറ്റ് ചെയ്ത സംഭാഷണം ഗ്രൂപ്പ് അംഗങ്ങള്‍ക്കാർക്കും കാണാനാകില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. പുതിയ ഫീച്ചര്‍ വരുന്നുവെന്ന വാര്‍ത്ത മെറ്റാ പ്ലാറ്റ്‌ഫോം സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് സമൂഹ മാധ്യമത്തിലൂടെ നേരത്തെ സൂചിപ്പിച്ചിരുന്നു.