16 April 2022 7:11 AM IST
Summary
ഡെല്‍ഹി: ഹംഗറിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി ആന്‍ഡ് ന്യുട്രീഷ്യന്റെ (എന്‍ഐപിഎന്‍) നേതൃത്വത്തില്‍ ഡെറാഡൂണിലെ പ്ലാന്റില്‍ നടന്നു വന്ന യൂറോപ്യന്‍ യൂണിയന്‍ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് ഇന്‍സ്‌പെക്ഷന്‍ അവസാനിച്ചുവെന്നറിയിച്ച് വിന്‍ഡ്‌ലാസ് ബയോടെക്ക്. ഈ മാസം 11 മുതല്‍ 13 വരെയാണ് പരിശോധന നടന്നത്. പരിശോധനയില്‍ ഗുരുതരമായ നിരീക്ഷണങ്ങളോ, പോരായ്മകളോ കണ്ടെത്തിയില്ലെന്ന് വിന്‍ഡ്‌ലാസ് ബയോടെക്ക് മാനേജിംഗ് ഡയറക്ടര്‍ ഹിതേഷ് വിന്‍ഡ്‌ലാസ് അറിയിച്ചു. 30 ദിവസത്തിനകം പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധന വിജയകരമായി പൂര്‍ത്തീകരിക്കുന്നതോടെ കമ്പനിയ്ക്ക് വിപുലീകരണ […]
ഡെല്‍ഹി: ഹംഗറിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി ആന്‍ഡ് ന്യുട്രീഷ്യന്റെ (എന്‍ഐപിഎന്‍) നേതൃത്വത്തില്‍ ഡെറാഡൂണിലെ പ്ലാന്റില്‍ നടന്നു വന്ന യൂറോപ്യന്‍ യൂണിയന്‍ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് ഇന്‍സ്‌പെക്ഷന്‍ അവസാനിച്ചുവെന്നറിയിച്ച് വിന്‍ഡ്‌ലാസ് ബയോടെക്ക്. ഈ മാസം 11 മുതല്‍ 13 വരെയാണ് പരിശോധന നടന്നത്.
പരിശോധനയില്‍ ഗുരുതരമായ നിരീക്ഷണങ്ങളോ, പോരായ്മകളോ കണ്ടെത്തിയില്ലെന്ന് വിന്‍ഡ്‌ലാസ് ബയോടെക്ക് മാനേജിംഗ് ഡയറക്ടര്‍ ഹിതേഷ് വിന്‍ഡ്‌ലാസ് അറിയിച്ചു. 30 ദിവസത്തിനകം പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധന വിജയകരമായി പൂര്‍ത്തീകരിക്കുന്നതോടെ കമ്പനിയ്ക്ക് വിപുലീകരണ സാധ്യത വര്‍ധിക്കുമെന്നും, യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.