Summary
ഡെല്‍ഹി: തെളിയിക്കപ്പെട്ട കുറ്റങ്ങളോട് സഹിഷ്ണുത കാണിക്കുന്നില്ലെന്നും, തെറ്റുകാരായ ഏതാനും സംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ നഷ്ടം വരുത്താതിരിക്കാന്‍ ബോധപൂര്‍വമായ പെരുമാറ്റത്തിനും വഞ്ചനയ്ക്കും എതിരെ ശക്തമായി പ്രതികരിക്കുന്നത് തുടരുമെന്നും സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ അറിയിച്ചു. ഫിന്‍ടെക് സ്ഥാപനമായ ഭാരത്പേയിലെ അഴിമതിയെക്കുറിച്ച് സെക്വോയ നടത്തിയ ആദ്യ പ്രതികരണമാണിത്. ഭാരത്പേ സഹസ്ഥാപകന്‍ അഷ്നീര്‍ ഗ്രോവറിനെ പുറത്താക്കിയ സെക്വോയ, ഫിന്‍ടെക് സ്ഥാപനത്തിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ്. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടായാലും ഓഹരി ഉടമകളുടെയും ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മടിക്കില്ലെന്ന് സെക്വേയ ക്യാപിറ്റല്‍ […]
ഡെല്‍ഹി: തെളിയിക്കപ്പെട്ട കുറ്റങ്ങളോട് സഹിഷ്ണുത കാണിക്കുന്നില്ലെന്നും, തെറ്റുകാരായ ഏതാനും സംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ നഷ്ടം വരുത്താതിരിക്കാന്‍ ബോധപൂര്‍വമായ പെരുമാറ്റത്തിനും വഞ്ചനയ്ക്കും എതിരെ ശക്തമായി പ്രതികരിക്കുന്നത് തുടരുമെന്നും സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ അറിയിച്ചു.
ഫിന്‍ടെക് സ്ഥാപനമായ ഭാരത്പേയിലെ അഴിമതിയെക്കുറിച്ച് സെക്വോയ നടത്തിയ ആദ്യ പ്രതികരണമാണിത്.
ഭാരത്പേ സഹസ്ഥാപകന്‍ അഷ്നീര്‍ ഗ്രോവറിനെ പുറത്താക്കിയ സെക്വോയ, ഫിന്‍ടെക് സ്ഥാപനത്തിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ്. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടായാലും ഓഹരി ഉടമകളുടെയും ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മടിക്കില്ലെന്ന് സെക്വേയ ക്യാപിറ്റല്‍ ഒരു ബ്ലോഗില്‍ പറഞ്ഞു.
ഭാരത്പേയുടെ 19.6 ശതമാനം കൈവശം വച്ചിരിക്കുന്ന സെക്വോയ, ഗ്രോവറിന് കീഴില്‍ ഗുരുതരമായ ഭരണവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ മൂന്നാംകക്ഷി ഓഡിറ്റിന് ശേഷം അദ്ദേഹത്തെ നീക്കം ചെയ്യുന്നതിന് നിർബന്ധം പിടിച്ചോയെന്ന ചോദ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ക്യുആര്‍ കോഡുകളിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കടയുടമകളെ അനുവദിക്കുന്ന ഭാരത്പേ, കമ്പനിഫണ്ട് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ഗ്രോവറിന്റെ ഭാര്യ മാധുരി ജെയിനിനെ ആദ്യം പുറത്താക്കിയിരുന്നു.
ആഡംബര ജീവിതത്തിനായി വ്യാജ വെണ്ടര്‍മാരെ സൃഷ്ടിച്ച് കമ്പനി അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുത്ത് കമ്പനി ഫണ്ടുകള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെതുടര്‍ന്ന് ഗ്രോവര്‍ രാജിവയ്ക്കുകയും, കമ്പനി അദ്ദേഹത്തിന്റെ പദവികള്‍ നീക്കം ചെയ്യുകയും ചെയ്തു. അതേസമയം താന്‍ നിരപരാധിയാണെന്ന് ഗ്രോവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് ആദ്യമായി പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.