image

13 May 2022 1:34 PM IST

Banking

വിപണിയെ ഞെട്ടിച്ച് ബന്ധന്‍ ബാങ്ക്, അറ്റാദായം 1,902.30 കോടി രൂപ

MyFin Bureau

വിപണിയെ ഞെട്ടിച്ച് ബന്ധന്‍ ബാങ്ക്, അറ്റാദായം 1,902.30 കോടി രൂപ
X

Summary

ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 4.34 ശതമാനം ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,902.30 കോടി രൂപയായി. ഇത് വിപണിയുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു. ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 103.03 കോടിയില്‍ നിന്നും 1,902.34 കോടി രൂപയായി ഉയര്‍ന്നു. ഈ പാദത്തിലെ അറ്റപലിശ വരുമാനം 45 ശതമാനം ഉയര്‍ന്ന് 2,539.8 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,757 കോടി രൂപയായിരുന്നു. ആസ്തി നിലവാരത്തില്‍, ഈ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ […]


ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 4.34 ശതമാനം ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,902.30 കോടി രൂപയായി. ഇത്...

ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 4.34 ശതമാനം ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,902.30 കോടി രൂപയായി. ഇത് വിപണിയുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു. ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 103.03 കോടിയില്‍ നിന്നും 1,902.34 കോടി രൂപയായി ഉയര്‍ന്നു.

ഈ പാദത്തിലെ അറ്റപലിശ വരുമാനം 45 ശതമാനം ഉയര്‍ന്ന് 2,539.8 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,757 കോടി രൂപയായിരുന്നു.

ആസ്തി നിലവാരത്തില്‍, ഈ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 6.46 ശതമാനമായി കുറഞ്ഞതോടെ നേരിയ പുരോഗതിയുണ്ടായി. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 3.01 ശതമാനത്തില്‍ നിന്ന് 1.66 ശതമാനമായി കുറഞ്ഞു. 2021 മാര്‍ച്ചിലെ 1,507.70 കോടി രൂപയില്‍ നിന്ന് ഈ ത്രൈമാസത്തിലെ പ്രൊവിഷനുകള്‍ 4.7 കോടി രൂപയായി വെട്ടിക്കുറച്ചെന്ന് ബാങ്ക് അറിയിച്ചു.

"ഈ പാദത്തില്‍ ശക്തമായ പ്രവര്‍ത്തനവും, കുറഞ്ഞ വായ്പാ ചെലവും മൂലം ബാങ്ക് എക്കാലത്തെയും മികച്ച ത്രൈമാസ പ്രകടനമാണ് കാഴ്ചവെച്ചത്. ശക്തമായ വീണ്ടെടുക്കലും, സുസ്ഥിരമായ പ്രവര്‍ത്തന അന്തരീക്ഷവും കണക്കിലെടുത്ത് അടുത്ത സാമ്പത്തിക വര്‍ഷത്തിലും പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ട്," ബന്ധന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ്ര ശേഖര്‍ ഘോഷ് പറഞ്ഞു.