18 July 2022 3:21 PM IST
Summary
മുംബൈ: യെസ് ബാങ്ക് 350 കോടി രൂപ ജെസി ഫ്‌ളവേഴ്‌സില്‍ നിക്ഷേപിക്കുമെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു. യെസ് ബാങ്കിന്റെ 48,000 കോടി രൂപ വില വരുന്ന നിഷ്‌ക്രിയ ആസ്തികള്‍ കൈകാര്യം ചെയ്യാനായി തെരഞ്ഞെടുക്കപ്പെട്ട കമ്പനിയാണ് ജെസി ഫ്‌ളവേഴ്‌സ്. യെസ് ബാങ്ക് 2023 സാമ്പത്തിക വര്‍ഷത്തില്‍ വിപണയില്‍ നിന്നും 100 കോടി ഡോളര്‍ മൂലധനമായി സമാഹരിക്കാനുദ്ദേശിക്കുന്നു. ഇതോടെ ബാങ്കിന്റെ 'കോര്‍ ഇക്വിറ്റി റേഷ്യോ' 14 ശതമാനമായി ഉയരും. നിലവിലത് 11.5 ശതമാനമാണ്. വിപണി സാഹചര്യം […]
മുംബൈ: യെസ് ബാങ്ക് 350 കോടി രൂപ ജെസി ഫ്‌ളവേഴ്‌സില്‍ നിക്ഷേപിക്കുമെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു. യെസ് ബാങ്കിന്റെ 48,000 കോടി രൂപ വില വരുന്ന നിഷ്‌ക്രിയ ആസ്തികള്‍ കൈകാര്യം ചെയ്യാനായി തെരഞ്ഞെടുക്കപ്പെട്ട കമ്പനിയാണ് ജെസി ഫ്‌ളവേഴ്‌സ്.
യെസ് ബാങ്ക് 2023 സാമ്പത്തിക വര്‍ഷത്തില്‍ വിപണയില്‍ നിന്നും 100 കോടി ഡോളര്‍ മൂലധനമായി സമാഹരിക്കാനുദ്ദേശിക്കുന്നു. ഇതോടെ ബാങ്കിന്റെ 'കോര്‍ ഇക്വിറ്റി റേഷ്യോ' 14 ശതമാനമായി ഉയരും. നിലവിലത് 11.5 ശതമാനമാണ്. വിപണി സാഹചര്യം പ്രതികൂലമാണെങ്കിലും ബാങ്ക് ഈ ഇടപാട് ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് കരുതുന്നു.