10 Sept 2023 8:47 PM IST
Summary
- സെപ്റ്റംബർ 12 ന് അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും
- കേരളത്തിലെ ലീഡിങ് സെയിൽസ് ഗുരു ഷൈൻ കുമാർ നയിക്കുന്ന സെഷൻ
സംരംഭക യാത്രയെ ശാക്തീകരിക്കാനും , ബിസിനസിനെ ഉയരങ്ങളിലേക്ക് കൊണ്ട് പോകാനും ഐടിസിസിയും smmart consutyko സംയുക്തമായി പ്രാക്ടിക്കൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു.
ബിസി-നെസ്സ് ടു ബിസിനസ് എന്ന പേരിൽ സംഘടിപ്പിക്കുന്ന മെഗാ ബിസിനസ് സംഗമം സെപ്റ്റംബർ 12 ന് അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്നു.
കോൺഫിഡൻസ് ഗുരുവും ഇന്റർനാഷണൽ ബിസിനസ് ട്രെയ്‌നറായ ടൈഗർ സന്തോഷ് നായർ നയിക്കുന്ന ട്രെയിനിങ് സെഷനാണ് ഈ സമ്മിറ്റിന്റെ പ്രധാന ആകർഷണീയത. തിരക്കുകളിൽ നിന്ന് മാറി ഒരു സംരംഭകൻ അവരുടെ യഥാർത്ഥ ബിസിനസ്സിൽ ഫോക്കസ് ചെയ്യാനും അതിലൂടെ സംരംഭങ്ങളെ ആഗോള തലത്തിലേക്ക് വളർത്തുന്നതിനുള്ള തന്ത്രങ്ങളാണ് അദ്ദേഹം പങ്ക് വയ്ക്കുന്നത്
അതോടൊപ്പം സാംസങ്, വേൾപൂൾ പോലെയുള്ള മൾട്ടി നാഷണൽ കമ്പനികളുടെ വില്പന വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും 100 ൽ പരം കമ്പനികളുടെ സെയിൽസ് കണ്സൾട്ടന്റായി പ്രവർത്തിച്ചിട്ടുള്ള കേരളത്തിലെ ലീഡിങ് സെയിൽസ് ഗുരു ഷൈൻ കുമാർ നയിക്കുന്ന സെഷൻ 'science behind profit and sales' ഈ ഇവന്റിന്റെ മറ്റൊരു പ്രത്യേകതയാണ്.
11 വിജയ മന്ത്രങ്ങൾ കൊണ്ട് ഒരു സംരംഭത്തെ എങ്ങനെ മാറ്റാം എന്ന വിഷയത്തിൽ നിഷാന്ത് ആൻഡ് അസോസിയേറ്റ്സ് എന്ന ബിസിനസ് ക ൺസൾട്ടൻസി കമ്പനിയുടെ സാരഥിയും കോർപ്പറേറ്റ് ട്രെയിനറുമായ നിഷാന്ത് തോമസ് നയിക്കുന്ന പ്രാക്ടിക്കൽ സെഷൻ സംരംഭകർക്ക് കൂടുതൽ ഉൾക്കാഴ്ച്ച ലഭിക്കാൻ സഹായകമാകും.
പവർ നെറ്റ് വർക്കിംഗ് അവസരങ്ങൾ
ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്ന സമാന ചിന്താഗതിക്കാരായ പ്രൊഫഷണലുകൾ , പാർട്ട്‌ണേഴ്സ് ,നിക്ഷേപകർ എന്നിവരുമായി ബന്ധപ്പെടുവാനും ബിസിനസിനെ മുന്നോട്ട് നയിക്കാൻ വേണ്ട ഉൾക്കാഴ്ചകൾ വികസിപ്പിക്കുവാനും ഉള്ള അവസരങ്ങൾ പവർ നെറ്റ് വർക്കിംഗ് ഉറപ്പ് വരുത്തുന്നു.
എക്സ്പീരിയൻസ്ഡ് പാനൽ ഡിസ്കഷൻസ് :
വിദഗ്ധർ നയിക്കുന്ന എക്സ്പീരിയൻസ്ഡ് പാനൽ ഡിസ്ക്കഷനിൽ മത്സരം നിറഞ്ഞ ബിസിനസ് ലോകത്ത് ബിസിനസ് എങ്ങനെ സിസ്റ്റമാറ്റിക്കായി വളർത്താമെന്നും, ചെറിയ സംരംഭമായി തുടങ്ങി അതിനെ ബില്യൺ ഡോളർ ബിസിനസായി എങ്ങനെ വികസിപ്പിക്കാമെന്നും അതിന് വേണ്ടി അവർ ഉപയോഗിച്ച രീതികൾ എന്താണെന്നു നേരിട്ട് കേട്ടും ചോദിച്ചും അറിയാനുള്ള അവസരങ്ങൾ.
നിങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങൾ യാഥാർഥ്യമാകാനുള്ള ഈ സുവർണാവസരം നഷ്ടപ്പെടുത്തരുത്.
രജിസ്ട്രേഷൻ / സ്റ്റാൾ ഡീറ്റെയിൽസിനും ബന്ധപ്പെടാം
7592915555, 9778275551
പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ലിങ്ക് താഴെ കൊടുക്കുന്നു