image

22 April 2025 2:43 PM IST

India

ബിരിയാണിയെ വിടാന്‍ മനസില്ല; ബിബികെയെ ഏറ്റെടുക്കാന്‍ ദേവയാനി

MyFin Desk

ബിരിയാണിയെ വിടാന്‍ മനസില്ല;  ബിബികെയെ ഏറ്റെടുക്കാന്‍ ദേവയാനി
X

Summary

  • ബിബികെ റെസ്റ്റോറെന്റ് ശൃംഖലയുടെ ഏറ്റെടുക്കുന്ന ഓഹരികളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല
  • ബിബികെയ്ക്ക് ഇന്ത്യയിലുടനീളം 70-ലധികം ഡൈന്‍-ഇന്‍ ഔട്ട്ലെറ്റുകളുണ്ട്


ഇന്ത്യാക്കാര്‍ക്ക് ബിരിയാണിയും ക്രിക്കറ്റും ഒരു വികാരമാണ്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ എത്തുന്നതും ബിരിയാണിക്കാണ്. അപ്പോള്‍

വിവിധതരം ബിരിയാണികള്‍ കൊണ്ട് ഒരു റെസ്‌റ്റോറെന്റ് ശൃംഖല സ്ഥാപിച്ച സ്ഥാപനത്തെ ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഏറെയുണ്ടാകും. അങ്ങനെയൊരു കഥയാണ് 'ബിരിയാണി ബൈ കിലോ' അഥവാ ബിബികെയുടേത്.

കെഎഫ്സി, പിസ്സ ഹട്ട്, കോസ്റ്റ കോഫി തുടങ്ങിയവയുടെ ഇന്ത്യയിലെ വിതരണക്കാരായ ദേവയാനി ഇന്റര്‍നാഷണല്‍ ആണ് ബിബികെയെ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നത്.

ജയ്പുരിയ കുടുംബം പ്രമോട്ട് ചെയ്യുന്ന ദേവയാനി ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (ഡിഐഎല്‍) ബിബികെയുടെ നടത്തിപ്പുകാരായ സ്‌കൈ ഗേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.

ഓഹരികളുടെ എണ്ണമോ ഏറ്റെടുക്കല്‍ വിലയോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഏപ്രില്‍ 24 ന് ബോര്‍ഡ് യോഗം ചേര്‍ന്ന് ഈ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ബിരിയാണി വിതരണ ശൃംഖലയ്ക്ക് പുറമേ, സ്‌കൈ ഗേറ്റ് ഹോസ്പിറ്റാലിറ്റി ക്ലൗഡ് കിച്ചണുകളും മറ്റ് ചില ചെറിയ ബ്രാന്‍ഡുകളും പ്രവര്‍ത്തിപ്പിക്കുന്നു.2015ല്‍ ആരംഭിച്ച ബിരിയാണി & കബാബ് ഡെലിവറി ശൃംഖലയായ ബിബികെയ്ക്ക് ഇന്ത്യയിലുടനീളം 70-ലധികം ഡൈന്‍-ഇന്‍ ഔട്ട്ലെറ്റുകളുണ്ട്.

രാജ്യത്ത് അതിവേഗം വളരുന്ന ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് (ക്യുഎസ്ആര്‍) ചെയിന്‍ ഓപ്പറേറ്റര്‍മാരില്‍ ഒരാളാണ് ഡിഐഎല്‍. ഇന്ത്യയില്‍ കെഎഫ്സിയും പിസ്സ ഹട്ടും സ്വന്തമാക്കിയിരിക്കുന്ന ഏറ്റവും വലിയ ഫ്രാഞ്ചൈസിയാണിത്. കൊക്കകോളയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡായ കോസ്റ്റ കോഫിയുടെ ഇന്ത്യയിലെ ഏക ഫ്രാഞ്ചൈസി കൂടിയാണിത്.

കൂടാതെ, ദക്ഷിണേന്ത്യന്‍ സസ്യാഹാര വിഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാങ്കോ എന്ന സ്വന്തം ഇന്‍-ഹൗസ് ബ്രാന്‍ഡും അവര്‍ക്കുണ്ട്.

2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, ഇന്ത്യ, നേപ്പാള്‍, നൈജീരിയ എന്നിവിടങ്ങളിലായി 900-ലധികം കെഎഫ്സി സ്റ്റോറുകളും 580-ലധികം പിസ്സ ഹട്ട് സ്റ്റോറുകളും ഡിഐഎല്ലിനുണ്ട്. ഇന്ത്യയിലുടനീളം 190-ലധികം കോസ്റ്റ കോഫി കഫേകളും 70-ലധികം വാങ്കോ സ്റ്റോറുകളും ഡിഐഎല്ലിനുണ്ട്.

ഇന്ത്യയിലെ ബിരിയാണി വിപണി രണ്ടുമുതല്‍ നാലു ബില്യണ്‍ ഡോളര്‍വരെ മൂല്യമുല്‌ള വിപണിയാണെന്നാണ് കണക്കുകള്‍ പറയുന്നത്.