12 Aug 2025 2:25 PM IST
Summary
കമ്പനി തദ്ദേശീയമായി നിര്‍മിച്ച മൂന്ന് മോഡലുകളുടെ വില്‍പ്പന ആരംഭിച്ചു
കാസിയോ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാച്ച് മോഡലുകളുടെ വില്‍പ്പന ആരംഭിച്ചു. ഇത് ഇന്ത്യയില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കും. കൂടാതെ വിപണിയെക്കുറിച്ചുള്ള ദീര്‍ഘകാല കാഴ്ചപ്പാടിലേക്കുള്ള കാസിയോയുടെ ഒരു പുതിയ ചുവടുവെയ്പ്പുകൂടിയാണിത്.
ജപ്പാന്‍ ആസ്ഥാനമായുള്ള കാസിയോ കമ്പ്യൂട്ടര്‍ കമ്പനി ലിമിറ്റഡിന്റെ ഭാഗമായ കമ്പനി, തദ്ദേശീയമായി നിര്‍മിച്ച മൂന്ന് മോഡലുകളുടെ വില്‍പ്പന ഒരു മൂന്നാം കക്ഷി വഴി ആരംഭിച്ചു. കൂടാതെ നിരവധി വാച്ച് മോഡലുകള്‍ കൂടി പുറത്തിറക്കാനുള്ള പദ്ധതിയിലുമുണ്ട്.
2023 സെപ്റ്റംബറില്‍ തന്നെ, കാസിയോ ഇന്ത്യയില്‍ വാച്ചുകളുടെ പ്രാദേശിക നിര്‍മ്മാണം ആരംഭിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് കമ്പനിയുടെ മുന്‍ഗണനാ വിപണിയാണ്.
'ഉല്‍പ്പന്ന ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ദേശീയ ഉല്‍പ്പാദന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യന്‍ ഉപഭോക്തൃ മുന്‍ഗണനകളോട് കൂടുതല്‍ പ്രതികരിക്കുന്നതിനുമുള്ള കാസിയോയുടെ ശ്രമങ്ങളുമായി ഈ നാഴികക്കല്ല് യോജിക്കുന്നു,' കാസിയോ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
1996 ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച കാസിയോ, 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന തീരുമാനം പ്രതീകാത്മകവുമായ ചുവടുവയ്പ്പാണെന്നും വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിപണിയില്‍ ബ്രാന്‍ഡിനെ കൂടുതല്‍ ചടുലവും പ്രതികരണശേഷിയുള്ളതുമാക്കാന്‍ ഇത് പ്രാപ്തമാക്കുമെന്നും പറഞ്ഞു.
'കാസിയോയ്ക്ക് ഇന്ത്യ എപ്പോഴും മുന്‍ഗണന നല്‍കുന്ന വിപണിയാണ്, ഇവിടെ വളര്‍ച്ചയ്ക്കുള്ള വലിയ സാധ്യതകള്‍ ഞങ്ങള്‍ തുടര്‍ന്നും കാണുന്നു', മാനേജിംഗ് ഡയറക്ടര്‍ ടകുട്ടോ കിമുറ പറഞ്ഞു.