image

18 Dec 2022 10:32 AM IST

India

16 ലക്ഷത്തിന് പലചരക്ക് വാങ്ങിയ ഉപഭോക്താവ്, കൗതുകമുണര്‍ത്തി സ്വിഗ്ഗി 2022 റിപ്പോര്‍ട്ട്

MyFin Desk

swiggy interesting report
X

Summary

  • ദീപാവലിയ്ക്ക് 75,378 രൂപയുടെ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒറ്റ ഓര്‍ഡറില്‍ വാങ്ങിയ ഉപഭോക്താവുമുണ്ട്.


ബെംഗലൂരു: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ 2022ലെ റിപ്പോര്‍ട്ട് കണക്കുകള്‍ക്കൊപ്പം തന്നെ കൗതുക വാര്‍ത്തകളും നിറഞ്ഞതായി മാറുകയാണ്. കമ്പനി പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം വെറും ഒരു വര്‍ഷത്തിനിടെ ലക്ഷങ്ങള്‍ മുടങ്ങി പലചരക്ക് സാധനങ്ങള്‍ വാങ്ങിയ ഉപഭോക്താവും ഉണ്ട്. ബെംഗലൂരുവില്‍ നിന്നും ഉള്ള ഒരു ഉപഭോക്താവ് 16.6 ലക്ഷം രൂപയ്ക്കാണ് സ്വിഗ്ഗിയുടെ തന്നെ ഇന്‍സ്്റ്റാ മാര്‍ട്ടില്‍ നിന്നും പലചരക്ക് വാങ്ങിയത്.

ദീപാവലിയ്ക്ക് 75,378 രൂപയുടെ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒറ്റ ഓര്‍ഡറില്‍ വാങ്ങിയ ഉപഭോക്താവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനു പുറമേ ചിരിയുണര്‍ത്തുന്ന സംഗതികളും റിപ്പോര്‍ട്ടിലുണ്ട്. സ്വിഗ്ഗിയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവയുടെ പട്ടികയില്‍ അണ്ടര്‍വെയറുമുണ്ട്. പെട്രോള്‍, സോഫാ സെറ്റ് എന്നിവയാണ് മറ്റ് രണ്ടെണ്ണം.

മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വിഗ്ഗിയ്ക്ക് ഈ വര്‍ഷം മികച്ച വില്‍പനയാണ് ലഭിച്ചത്. ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. മിക്കവരും ആരോഗ്യത്തില്‍ ഏറെ ശ്രദ്ധയുള്ളവരാണെന്നും ജൈവകൃഷിയില്‍ ഉത്പാദിപ്പിച്ച പഴങ്ങള്‍ക്കും പച്ചക്കറിയ്ക്കും കുറേ ഓര്‍ഡറുകള്‍ ലഭിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 50 ലക്ഷം കിലോഗ്രാമിന് മുകളിലുള്ള പഴങ്ങളും പച്ചക്കറികളുടേയും ഓര്‍ഡറാണ് സ്വിഗ്ഗിയിലേക്ക് എത്തിയത്. ഇവയില്‍ തണ്ണിമത്തന്‍, വാഴപ്പഴം, തക്കാളി എന്നിവയ്ക്കാണ് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഏറ്റവുമധികം ഓര്‍ഡര്‍ ലഭിക്കുന്ന വിഭവം ബിരിയാണിയാണ്. മസാല ദേശയ്ക്കാണ് ഇക്കൂട്ടത്തില്‍ രണ്ടാം സ്ഥാനം. ഏകദേശം 53 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ വര്‍ഷം സ്വിഗ്ഗിയ്ക്ക് ലഭിച്ചതെന്നാണ് സൂചന. മാത്രമല്ല 2022ല്‍ മാത്രം ഏകദേശം ഒരു ലക്ഷത്തിലധികം ക്‌ളൗഡ് കിച്ചണുകളാണ് സ്വിഗ്ഗിയില്‍ ചേര്‍ന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.16 ലക്ഷം രൂപയ്ക്ക് പലചരക്ക് വാങ്ങിയ ഉപഭോക്താവ്, കൗതുകമുണര്‍ത്തി സ്വിഗ്ഗി 2022 റിപ്പോര്‍ട്ട്