18 Dec 2025 6:25 PM IST
Summary
ഇന്ത്യ മൊത്തം താരിഫ് ലൈനുകളുടെ 77.79ശതമാനത്തിന് ഉദാരവല്‍ക്കരിച്ച തീരുവ വാഗ്ദാനം ചെയ്തിട്ടുണ്ട്
ഇന്ത്യയും ഒമാനും ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. അതനുസരിച്ച് ഒമാന്‍ ഇന്ത്യയ്ക്ക് അതിന്റെ താരിഫ് ലൈനുകളുടെ 98.08% ഡ്യൂട്ടി ഫ്രീ ആക്സസ് നല്‍കും. ഇത് ഇന്ത്യ ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ 99.38% ഉള്‍ക്കൊള്ളുന്നു.
മറുവശത്ത്, ഇന്ത്യ മൊത്തം താരിഫ് ലൈനുകളുടെ 77.79% ന് ഉദാരവല്‍ക്കരിച്ച തീരുവ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യ ഒമാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ 94.81% ഉള്‍ക്കൊള്ളുന്നു. ചരക്ക് കയറ്റുമതിയിലെ താരിഫ് നീക്കം ചെയ്യുന്നതിനു പുറമേ, തൊഴിലാളികളുടെ മൊബിലിറ്റിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ സേവന മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി ഇളവുകളും കരാറില്‍ ഉള്‍പ്പെടുന്നു.
മസ്‌കറ്റിലെ അല്‍ ആലം കൊട്ടാരത്തില്‍ വെച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിര്‍ണ്ണായക കരാര്‍ ഒപ്പിട്ടത്.
നിലവില്‍ ഒമാനിലേക്ക് എത്തുന്ന 80 ശതമാനത്തോളം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 5% ഇറക്കുമതി തീരുവയുണ്ട്. ഈ കരാറിലൂടെ ഇനിപ്പറയുന്ന മേഖലകളില്‍ ഇന്ത്യയ്ക്ക് വന്‍ മുന്നേറ്റമുണ്ടാകും ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍ക്ക് 0% ഡ്യൂട്ടിയില്‍ ഒമാന്‍ വിപണി ലഭിക്കും. കാറുകള്‍ക്കും സ്പെയര്‍ പാര്‍ട്സുകള്‍ക്കും ഇനി ഒമാനില്‍ നികുതി ഇളവ് കിട്ടും.അരി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് പുറമെ പ്രോസസ്സ് ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും ഇളവുകള്‍ ബാധകമാണ്.
ജെംസ് & ജ്വല്ലറി, ആഭരണ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ഗള്‍ഫ് വിപണിയില്‍ കൂടുതല്‍ കരുത്ത് ലഭിക്കും. ഒമാനില്‍ നിന്നുള്ള നിക്ഷേപം ഇന്ത്യയില്‍ 5 ബില്യണ്‍ ഡോളറിലധികം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ കരാറോടെ സ്റ്റീല്‍, അമോണിയ, ലോജിസ്റ്റിക്സ് എന്നീ മേഖലകളില്‍ കൂടുതല്‍ ഒമാനി നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകും.
ഒമാനി ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയിലും എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി കുറയ്ക്കാന്‍ സാധിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
