image

25 Oct 2023 5:34 PM IST

India

ഡ്രോണ്‍ നിര്‍മ്മാതാക്കളായ ഗരുഡ എയ്റോസ്പേസ് 25കോടി സമാഹരിച്ചു

MyFin Desk

garuda aerospace raised 25 crores
X

Summary

  • വിപണി ആവശ്യകത നിറവേറ്റുന്നതിന് ഫണ്ട് സഹായിക്കും
  • ഇന്ത്യയിലെ ഡ്രോണ്‍ സാങ്കേതിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുക ലക്ഷ്യം
  • കമ്പനിയുടേത് കാര്‍ഷിക-ഡ്രോണ്‍ വ്യവസായത്തിലെ ശ്രദ്ധേയമായ വിപണി വിഹിതം


ഗരുഡ എയ്റോസ്പേസിന് അതിന്റെ പ്രവര്‍ത്തന മൂലധനത്തിലേക്കു 25 കോടി രൂപ ലഭിച്ചതായി അറിയിച്ചു. ഇന്റഗ്രേറ്റഡ് ഇന്‍കുബേറ്റര്‍ വെഞ്ച്വര്‍ കാറ്റലിസ്റ്റ്സ്, വീഫൗണ്ടര്‍ സര്‍ക്കിളിന്റെ നേതൃത്വ൦ കൊടുക്കുന്ന ബ്രിഡ്ജ് റൗണ്ടില്‍ നിന്നാണ് പണം സ്വരൂപിച്ചത്.

ഹെംസ് ഏഞ്ചല്‍സ്, സാന്‍ ഏഞ്ചല്‍സ്, പീസ്ഫുള്‍ പ്രോഗ്രസ് ഫണ്ടുകള്‍ തുണ്ടങ്ങിയ ഏഞ്ചല്‍ നിക്ഷേപകര്‍ .ബ്രിഡ്ജ് റൗണ്ടില്‍ പങ്കളികളാണ്.

'ഞങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലും വര്‍ധിച്ചുവരുന്ന വിപണി ആവശ്യകത നിറവേറ്റുന്നതിനുള്ള കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിലും സ്വരൂപിക്കപ്പെട്ട മൂലധനം നിര്‍ണായക പങ്ക് വഹിക്കും', ഗരുഡ എയ്റോസ്പേസ് സ്ഥാപകന്‍-സിഇഒ അഗ്‌നിശ്വര്‍ ജയപ്രകാശ് പറഞ്ഞു.

'നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്തുണയും (ക്രിക്കറ്റ് ഇതിഹാസം) എംഎസ് ധോണിയുടെ അംഗീകാരവും കൊണ്ട്, ഇന്ത്യയിലെ ഡ്രോണ്‍ സാങ്കേതിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള ദൗത്യത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഈ ബ്രിഡ്ജ് റൗണ്ടിലൂടെ ലഭിക്കുന്ന ഫണ്ട് ഡ്രോണുകളുടെ നിർമ്മാണത്തിനാണ് പ്രാഥമികമായി വിനിയോഗിക്കുക.

പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ഇഫ്കോ (ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസേഴ്സ് കോഓപ്പറേറ്റീവ് ലിമിറ്റഡ്) ഡ്രോണ്‍ ഓര്‍ഡര്‍ നടപ്പിലാക്കുന്നതിനും മുന്‍കൂട്ടി ബുക്ക് ചെയ്ത ഓര്‍ഡറുകള്‍ നല്‍കുന്നതിനും കമ്പനി ഫണ്ട് വിനിയോഗിക്കും

ഡ്രോണ്‍ കൊണ്ടുള്ള പരിഹാരങ്ങള്‍, അത് ലഭ്യമാക്കുന്നതിനുള്ള ഗരുഡയുടെ പ്രതബദ്ധത, കാര്‍ഷിക-ഡ്രോണ്‍ വ്യവസായത്തിലെ ശ്രദ്ധേയമായ വിപണി വിഹിതം ഇവയെല്ലാം ഗണ്യമായ വളര്‍ച്ചയ്ക്കുള്ള അവരുടെ സാധ്യത തെളിയിക്കുന്നതായി വെഞ്ച്വര്‍ കാറ്റലിസ്റ്റ്‌സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അപൂര്‍വ രഞ്ജന്‍ ശര്‍മ്മ പറഞ്ഞു.

കോര്‍പ്പറേറ്റ്, വ്യാവസായിക വിഭാഗങ്ങളില്‍ മുന്നിട്ടുനിന്ന ശേഷം, ഗ്രാമീണ ഇന്ത്യക്കായി മൈക്രോ-സംരംഭക ബിസിനസ് മോഡല്‍ അവതരിപ്പിക്കുകയാണ് ഗരുഡയെന്ന് വീ ഫൗണ്ടര്‍ സര്‍ക്കിള്‍ സഹസ്ഥാപകനും സിഇഒയുമായ നീരജ് ത്യാഗി പറഞ്ഞു. ഡ്രോണ്‍ ഉപയോഗിക്കാനുള്ള അവരുടെ കാഴ്ചപ്പാടില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗരുഡ എയ്റോസ്പേസിന് ഇഫ്കോയില്‍ നിന്ന് 400 യൂണിറ്റുകള്‍ക്കുള്ള ഓര്‍ഡറുകളും രാജ്യത്തുടനീളമുള്ള 700 ഡീലര്‍മാരില്‍ നിന്ന് മൊത്തം 10,000 ഡ്രോണുകളുടെ പ്രീ-ബുക്കിംഗും ലഭിച്ചതായി പ്രസ്താവനയില്‍ പറയുന്നു.