21 Feb 2026 3:10 PM IST
Summary
ബെംഗളൂരു ഗോവ റൂട്ടിലും ഇനി വന്ദേഭാരത്. ആഴ്ചയിൽ ആറു ദിവസം സർവീസ്. പക്ഷേ മണിക്കൂറിന് 30 കിലോമീറ്റർ മാത്രമാണ് വേഗത.
ബെംഗളൂരു–ഗോവ റൂട്ടിലും ഇനി വന്ദേ ഭാരത്. പക്ഷേ ഒരു പ്രശ്നമുണ്ട്. ഇഴഞ്ഞേ നീങ്ങൂ. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ മാത്രമേ ഈ റൂട്ടിൽ വന്ദേഭാരതിന് പോകാൻ ആകൂ. പശ്ചിമഘട്ടത്തിലെ പ്രത്യേക ഭൂപ്രകൃകി കാരണമാണിത്. അതിവേഗത്തിലുള്ള യാത്രാ ശേഷിയുണ്ടെങ്കിലും മണിക്കൂറിന് 30 കിലോമീറ്റർ മാത്രമുള്ള വേഗത മൊത്തത്തിലുള്ള യാത്രാ സമയത്തെ ബാധിക്കും.
ബെംഗളൂരുവിലെ യശ്വന്ത്പൂരിനെയും ഗോവയിലെ മഡ്ഗാവിനെയും ബന്ധിപ്പിക്കുന്നതായിരിക്കും സർവീസ് എന്നാണ് സൂചന. പ്രീമിയം ട്രെയിൻ അവതരിപ്പിക്കുന്നതിനായി സൗത്ത് വെസ്റ്റേൺ റെയിൽവേ , സതേൺ റെയിൽവേ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ സംയുക്തമായി റെയിൽവേ ബോർഡിന് നിർദ്ദേശം സമർപ്പിച്ചിരുന്നു.
ബെംഗളൂരു–ഗോവ വന്ദേ ഭാരത് റൂട്ടും സമയക്രമവും
ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്ന ട്രെയിൻ, രാവിലെ 6.05 ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 7.15 ന് മഡ്ഗാവിൽ എത്തിച്ചേരും. യാത്ര പൂർത്തിയാക്കാൻ ഏകദേശം 13 മണിക്കൂറും 10 മിനിറ്റുമാണ് വേണ്ടി വരിക.ഇതിനിടയിൽ നാല് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ, യശ്വന്ത്പുർ–വാസ്‌കോഡ ഗാമ എക്സ്പ്രസ് ഏകദേശം 13.5 മുതൽ 15 മണിക്കൂർ വരെ എടുത്ത് പൂർത്തിയാക്കുന്ന യാത്രയാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
