image

12 July 2025 4:27 PM IST

India

കേരളത്തില്‍ സ്മാര്‍ട്ട് സെക്യൂരിറ്റി ശൃംഖലയുമായി ഗോദ്‌റെജ്

MyFin Desk

godrej launches smart security network in kerala
X

Summary

സ്മാര്‍ട്ട് ആയ പുതുമകളുമായി 80 ശതമാനം വിപണി വിഹിതം ലക്ഷ്യം


കേരളത്തിലെ ജൂവലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കര്‍മാര്‍ക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണി ഗോദ്‌റെജ് അവതരിപ്പിച്ചു.ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സെക്യൂരിറ്റി വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ നീക്കം.

അതീവ സുരക്ഷയുള്ള സേഫുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നിര്‍ബന്ധമാക്കുന്ന രീതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറിന്റെ (ക്യുസിഒ) പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ഇവയുടെ അവതരണത്തോടനുബന്ധിച്ച് കേരളത്തിലുള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണം സുരക്ഷാ ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെറുകിട ജൂവലറികള്‍ അതിവേഗം വളരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സേഫുകള്‍ക്കായുള്ള ആവശ്യവും വര്‍ധിക്കുകയാണെന്ന് ഗോദ്‌റെജ് എന്‍ര്‍പ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്‌കര്‍ ഗോഖലെ പറഞ്ഞു. ഭാവിയിലേക്കുതകുന്ന സുരക്ഷയുള്ള പുതിയ നിലവാരത്തിലുള്ള ലോക്കുകളാണ് കമ്പനി ലഭ്യമാക്കുന്നത്. ഹോം ലോക്കര്‍ വിഭാഗത്തില്‍ 80 ശതമാനം വിപണി വിഹിതവും സ്ഥാപന വിഭാഗത്തില്‍ 65 ശതമാനം വിപണി വിഹിതവും നേടുക എന്നതാണ് ഈ ഉല്‍സവ വേളയിലെ തങ്ങളുടെ ലക്ഷ്യമെന്നും ഗോഖലെ പറഞ്ഞു.

വാണിജ്യ, ഗാര്‍ഹിക വിപണികള്‍ക്ക് സേവനം നല്‍കുന്നതാണ് പുതിയ ശ്രേണി. ജൂവലറികള്‍ക്കായുള്ള ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍ ക്ലാസ് ഇ സേഫുകള്‍ അത്യാധുനിക സംരക്ഷണവും ഉയര്‍ന്ന ശേഷിയുള്ള സ്റ്റോറേജ് സൗകര്യവും നല്‍കുന്നതാണ്. വീടുകള്‍ക്കായുള്ള എന്‍എക്‌സ് പ്രോ സ്ലൈഡ്, എന്‍എക്‌സ് പ്രോ ലക്‌സ്, റിനോ റീഗല്‍, എന്‍എക്‌സ് സീല്‍ എന്നിവ ബയോമെട്രികും ഡിജിറ്റല്‍ അക്‌സസും സംയോജിപ്പിക്കുന്നവയാണ്.

വീടുകളുടെ ലോക്കറുകളുടെ കാര്യത്തില്‍ 80 ശതമാനത്തിനടുത്തും സ്ഥാപന വിഭാഗത്തില്‍ 60 ശതമാനവും വിപണി വിഹിതവുമായി കേരളത്തിലെ ലോക്കര്‍ വിപണിയില്‍ മുന്‍പന്തിയിലാണ് ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്. ജൂവലറി വിഭാഗത്തില്‍ 65 ശതമാനം വിപണി വിഹിതമാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.

പുതിയ ലോക്കറുകളുടെ അവതരണത്തിന്റെ ഭാഗമായി കേരളത്തില്‍ ഉടനീളം ഗോദ്‌റെജ് പ്രത്യേകമായ ഓണം സുരക്ഷാ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍ ക്ലാസ് ഇ സേഫ് വാങ്ങുന്ന ജൂവല്ലറി ഉടമള്‍ക്ക് 19,000 രൂപ വില വരുന്ന കൗണ്ട്മാറ്റിക് നോട്ട് എണ്ണല്‍ മെഷീന്‍ സൗജന്യമായി ലഭിക്കും. അക്യു ഗോള്‍ഡ് ഐഇഡിഎക്‌സ് ഗോള്‍ഡ് ടെസ്റ്റിങ് മെഷീന്‍ വാങ്ങുന്നവര്‍ക്ക് 25,000 രൂപ വിലയുള്ള ക്രൂസേഡര്‍ നോട്ട് എണ്ണല്‍ മെഷീനും ലഭിക്കും. വീടുകള്‍ക്കായി 100 എക്‌സ് സേഫുകളില്‍ ഏതെങ്കിലും ഒന്ന് വാങ്ങുന്നവര്‍ക്ക് മിസ്റ്റ് സ്‌മോള്‍ ബുക്ക് സേഫ് സൗജന്യമായി ലഭിക്കും.