image

1 May 2025 4:28 PM IST

India

റെക്കോർഡിട്ട് ജിഎസ്ടി വരുമാനം; ഏപ്രിലില്‍ 2.37 ലക്ഷം കോടി

MyFin Desk

റെക്കോർഡിട്ട് ജിഎസ്ടി വരുമാനം; ഏപ്രിലില്‍ 2.37 ലക്ഷം കോടി
X

ചരക്ക് സേവന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന. ഏപ്രില്‍ മാസത്തില്‍ 2.37 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരമത്യം ചെയ്യുമ്പോള്‍ 12.6 ശതമാനമാണ് വര്‍ധന. 2024 ഏപ്രിലിൽ ജിഎസ്ടി വരുമാനം 2.10 ലക്ഷം കോടി രൂപയായിരുന്നു. 2017 ജൂലൈ 1 ന് പരോക്ഷ നികുതി സംവിധാനം നിലവിൽ വന്നതിനു ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണിത്. 2025 മാര്‍ച്ചില്‍ 1.96 ലക്ഷം കോടിയായിരുന്നു വരുമാനം.

ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 10.7 ശതമാനം ഉയർന്ന് 1.9 ലക്ഷം കോടി രൂപയായി. ഇറക്കുമതി ചെയ്ത വസ്തുക്കളിൽ നിന്നുള്ള വരുമാനം 20.8 ശതമാനം ഉയർന്ന് 46,913 കോടി രൂപയായി.

ഏപ്രിലിൽ റീഫണ്ട് ഇഷ്യു 48.3 ശതമാനം ഉയർന്ന് 27,341 കോടി രൂപയായി. റീഫണ്ടുകൾ ക്രമീകരിച്ചതിനുശേഷം ഏപ്രിലിൽ മൊത്തം ജിഎസ്ടി വരുമാനം 9.1 ശതമാനം ഉയർന്ന് 2.09 ലക്ഷം കോടി രൂപയിലധികമായി.