image

13 Nov 2023 6:12 PM IST

India

സൂര്യകാന്തി എണ്ണ, പാമോയിൽ ഇറക്കുമതി റെക്കോർഡ് ഉയരത്തിൽ

MyFin Desk

സൂര്യകാന്തി  എണ്ണ, പാമോയിൽ ഇറക്കുമതി റെക്കോർഡ് ഉയരത്തിൽ
X

Summary

  • ഒക്ടോബറിൽ മാത്രം രാജ്യത്തിൻ്റെ പാമോയിൽ ഇറക്കുമതി ഒരു മാസം മുമ്പുള്ളതിൽ നിന്ന് 15 ശതമാനം കുറഞ്ഞു
  • ആഗോള വിപണിയിൽ വില ആകർഷകമായതാണ് കാരണം
  • ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പാമോയിൽ വാങ്ങുന്നത്


2022 -23 ൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ പാമോയിൽ 24 ശതമാനമാവും, സൂര്യകാന്തി എണ്ണ 54 ശതമാനമുയർന്നു. ഈ രണ്ട് എണ്ണകളുടെയും എതിരാളിയായ സോയാബീൻ ഓയിലിനേക്കാളും ഇവ കുറഞ്ഞ വിലയിൽ ലഭ്യമായതാണ് വർധനയ്ക്കുകാരണം എന്ന് ഒരു പ്രമുഖ വ്യാപാര സംഘടന പറഞ്ഞു.

2022 -23 ഒക്ടോബർ 31-ന് അവസാനിച്ച വിപണന വർഷത്തിൽ പാമോയിൽ ഇറക്കുമതി 9.79 ദശലക്ഷം മെട്രിക് ടണും സൂര്യകാന്തി എണ്ണ ഇറക്കുമതി 3 ദശലക്ഷം ടണ്ണായും ഉയർന്നതായി മുംബൈ ആസ്ഥാനമായുള്ള സോൾവെൻ്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎ) പ്രസ്താവിച്ചു.

അതേ സമയം ഈ കാലയളവിൽ സോയബീൻ ഓയിൽ ഇറക്കുമതി 12 ശതമാനം ഇടിഞ്ഞ് 3.68 ദശലക്ഷം ടണ്ണിലെത്തി.

സസ്യ എണ്ണകൾ ഇറക്കുമതി ചെയ്യുന്ന ലോകോത്തര രാജ്യങ്ങളുടെ ഉയർന്ന വാങ്ങലുകൾ ഇന്തോനേഷ്യയിലും മലേഷ്യയിലും പാം ഓയിൽ സ്റ്റോക്കുകൾ കുറയ്ക്കാനും ബഞ്ച്മാർക്ക് ഫ്യൂച്ചറുകൾ പിന്തുണയ്ക്കാനും സഹായിക്കും.

ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി 5.5 ശതമാനമായി കുറയ്ക്കാനുള്ള സർക്കാർ നീക്കം വിദേശ വാങ്ങലിനെ പ്രോത്സാഹിപ്പിച്ചു. ഇത് ഈ വർഷത്തെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതി റെക്കോർഡ് 16.47 ദശലക്ഷം ടണ്ണായി ഉയർന്ന് മുൻ വർഷത്തേക്കാളും 17.4 ശതമാനമായി വർധിച്ചുവെന്ന് എസ്ഇഎ പറഞ്ഞു.

മുൻ വർഷം ലോക വിപണിയിൽ ഭക്ഷ്യ എണ്ണ വില ഉയരുമ്പോൾ സർക്കാർ ഇറക്കുമതി നികുതി കുറച്ചിരുന്നു, എന്നാൽ വില ഇടിഞ്ഞതിന് ശേഷം അത് നികുതി ഉയർത്തിയില്ലെന്ന് ന്യൂഡൽഹി ആസ്ഥാനമായുള്ള ആഗോള വ്യാപാര സ്ഥാപനത്തിലെ ഒരു ഡീലർ പറഞ്ഞു.

''കുറഞ്ഞ നികുതിയ്ക്കൊപ്പം ലോക വിപണിയിലെ വില തിരുത്തൽ , ഭക്ഷ്യ എണ്ണ വിലകുറയാനും ഉപഭോഗം വർധിപ്പിക്കാനും കാരണമായി ” ഡീലർ പറഞ്ഞു.

ഉയർന്ന ഇറക്കുമതി സസ്യ എണ്ണകളുടെ സ്റ്റോക്കുകൾ ഉയർത്തുകയും നവംബറിൽ ഇത് 3 .3 ദശ ലക്ഷം ടണ്ണായി ഉയർന്നു. മുൻ വർഷം ഇത് 2 .46 ദശലക്ഷം ടണ്ണായിരുന്നുവെന്ന്എസ്ഇഎ റിപ്പോർട്ട് പറയുന്നു.

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പാമോയിൽ വാങ്ങുന്നത്. സോയാ ബീൻ എണ്ണ സൂര്യകാന്തി എണ്ണ എന്നിവ അർജൻ്റീന, ബ്രസീൽ, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു.

ആഗോള വിപണിയിൽ വില ആകർഷകമായതിനാൽ ഇന്ത്യൻ റിഫൈനർമാർ നവംബർ മുതൽ ജനുവരി വരെയും ജൂലൈ മുതൽ സെപ്‌റ്റംബർ വരെയും ആക്രമണോത്സുകമായി വാങ്ങുകയായിരുന്നു, എന്നാൽ സ്റ്റോക്കുകൾ ഉയർന്നതിനാൽ ഒക്ടോബറിൽ അവർ ഇറക്കുമതി വെട്ടിക്കുറച്ചതായി ഭക്ഷ്യ എണ്ണ വ്യാപാരിയും ബ്രോക്കറുമായ ജിജിഎൻ റിസർച്ചിൻ്റെ മാനേജിംഗ് പങ്കാളി രാജേഷ് പട്ടേൽ പറഞ്ഞു.

ഒക്ടോബറിൽ മാത്രം രാജ്യത്തിൻ്റെ പാമോയിൽ ഇറക്കുമതി ഒരു മാസം മുമ്പുള്ളതിൽ നിന്ന് 15 ശതമാനം കുറഞ്ഞ് 708,706 ടണ്ണായി, ഇത് 4 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ഒക്ടോബറിൽ സോയാബീൻ എണ്ണ ഇറക്കുമതി സെപ്റ്റംബറിൽ നിന്ന് 62 ശതമാനം ഇടിഞ്ഞ് 135,325 ടണ്ണായി, 34 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. സൂര്യകാന്തി എണ്ണ 49 ശതമാനം ഇടിഞ്ഞ് 153,780 ടണ്ണിലെത്തി, ഇത് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.