image

29 Jun 2025 10:08 AM IST

India

റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വിഭാഗം ഒഴിവാക്കി പാനസോണിക്

MyFin Desk

panasonic modular kitchen
X

panasonic modular kitchen

Summary

  • കമ്പനിക്ക് നഷ്ടം വരുത്തുന്ന ബിസിനസില്‍ നിന്നുള്ള പിന്‍മാറ്റം
  • ആഗോള ബിസിനസ് പുനഃക്രമീകരിക്കുന്നു


ആഗോള ബിസിനസ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിലെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വിഭാഗങ്ങളില്‍ നിന്ന് പാനസോണിക് പിന്മാറുന്നു. കമ്പനിക്ക് ഇന്ത്യയില്‍ നഷ്ടം വരുത്തുന്ന ബിസിനസുകളായിരുന്നു റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വിഭാഗങ്ങള്‍. വിപണിയില്‍ ഒരു ഇടം നേടാന്‍ അവര്‍ ഏറെ പാടുപെട്ടിരുന്നു.

വാഷിംഗ് മെഷീനുകളുടെ കാര്യത്തില്‍ 1.8 ശതമാനവും റഫ്രിജറേറ്ററുകളുടെ കാര്യത്തില്‍ 0.8 ശതമാനവുമായിരുന്നു അവരുടെ വിഹിതം. രണ്ട് വിഭാഗങ്ങളിലും കഴിഞ്ഞ ആറ് വര്‍ഷമായി വില്‍പ്പനയില്‍ പാനസോണിക് നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഹോം ഓട്ടോമേഷന്‍, ഹീറ്റിംഗ് വെന്റിലേഷന്‍ & കൂളിംഗ്, ബി2ബി സൊല്യൂഷനുകള്‍, ഇലക്ട്രിക്കല്‍സ് ആന്‍ഡ് എനര്‍ജി സൊല്യൂഷന്‍ തുടങ്ങിയ ഭാവിക്ക് തയ്യാറായ വളര്‍ച്ചാ വിഭാഗങ്ങളില്‍ ഇനി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്‍വെന്ററി ലിക്വിഡേഷനില്‍ ഡീലര്‍മാരെ പാനസോണിക് പിന്തുണയ്ക്കുകയും പാര്‍ട്സും വാറന്റി കവറേജും ഉള്‍പ്പെടെ പൂര്‍ണ്ണമായ ഉപഭോക്തൃ സേവനം നല്‍കുന്നത് തുടരുകയും ചെയ്യും.

നഷ്ടത്തിലായ ബിസിനസുകളില്‍ നിന്ന് പുറത്തുകടക്കാന്‍ പാനസോണിക് ഗ്രൂപ്പ് പദ്ധതിയിടുന്നതായി ഈ വര്‍ഷം മെയ് മാസത്തില്‍ പാനസോണിക് ഗ്രൂപ്പ് സിഇഒ യുകി കുസുമി പറഞ്ഞിരുന്നു. മികച്ച വളര്‍ച്ചക്കായി കമ്പനിയെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രൂപ്പ്.

നഷ്ടമുണ്ടാക്കുന്ന ബിസിനസ് മേഖലകള്‍ വിലയിരുത്തി വരികയും വിപണി അവസരങ്ങളെ ആശ്രയിച്ച് ഭാവിയില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്ന വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട് കമ്പനി.

2025 സാമ്പത്തിക വര്‍ഷത്തില്‍ പാനസോണിക് ഇന്ത്യയുടെ വരുമാനം ഏകദേശം 11,500 കോടി രൂപയായിരുന്നു, ഇത് മൊത്തത്തില്‍ ഇരട്ട അക്ക വളര്‍ച്ചയാണ്.