26 Sept 2024 6:55 PM IST
Summary
- ഇന്‍ഫോസിസുമായി ചേര്‍ന്ന് കമ്പനിയുടെ ആഗോള സജ്ജീകരണത്തില്‍ പോള്‍സ്റ്റാര്‍ ഒരു പുതിയ അധ്യായം ആരംഭിക്കും
- ഇന്‍ഫോടെയ്ന്‍മെന്റ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം , ടെലിമാറ്റിക്സ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ വികസനം ഹബ്ബിന്റെ ലക്ഷ്യം
പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് സ്വീഡിഷ് ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായ പോള്‍സ്റ്റാറുമായി സഹകരിച്ച് ബെംഗളൂരുവില്‍ ടെക്നോളജി ഹബ് സ്ഥാപിക്കും. ഹബ് ഇവിയുടെ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും
ഇന്‍ഫോടെയ്ന്‍മെന്റ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം , ടെലിമാറ്റിക്സ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) സോഫ്റ്റ്വെയര്‍ വികസനവും മൂല്യനിര്‍ണ്ണയവും നടത്താനാണ് ഹബ് ലക്ഷ്യമിടുന്നത്.
' ഇന്‍ഫോസിസുമായി ചേര്‍ന്ന് കമ്പനിയുടെ ആഗോള സജ്ജീകരണത്തില്‍ പോള്‍സ്റ്റാര്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് കമ്പനി സോഫ്റ്റ്വെയര്‍ മേധാവി സ്വെന്‍ ബവര്‍ പോള്‍സ്റ്റാര്‍ പറഞ്ഞു. പോള്‍സ്റ്റാറിന്റെ വാഹന പോര്‍ട്ട്ഫോളിയോയെയും പുതിയ മോഡല്‍ ലോഞ്ചുകളെയും പിന്തുണയ്ക്കുന്നതിനായി ടെക് ഹബ്ബിന്റെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തുമെന്ന്,' അദ്ദേഹം പറഞ്ഞു.
എഞ്ചിനീയറിംഗ് ഗവേഷണ മേഖലകളുടെ വിപുലൂകരണം വേഗത്തിലാക്കാന്‍ ഇരു കമ്പനികളും തമ്മിലുള്ള സഹകരണം ഉപകരിക്കുമെന്ന് ഇന്‍ഫോസിസ് പറഞ്ഞു.