image

8 Oct 2025 2:31 PM IST

India

699 രൂപയ്ക്ക് ഫോൺ, കുറഞ്ഞ ചെലവിൽ ഡാറ്റയും വോയിസ് കോളും; ഞെട്ടിച്ച് ജിയോ

MyFin Desk

699 രൂപയ്ക്ക് ഫോൺ, കുറഞ്ഞ ചെലവിൽ ഡാറ്റയും വോയിസ് കോളും; ഞെട്ടിച്ച് ജിയോ
X

Summary

ഏറ്റവും കുറഞ്ഞ ചെലവിലെ പ്ലാനുമായി ജിയോ


ഒരു 4 ജി ഫീച്ചർ ഫോണിന് 699 രൂപ മാത്രം. ഉപഭോക്താക്കളെ വീണ്ടും ഞെട്ടിച്ച് ജിയോ. ഏറ്റവും കുറഞ്ഞ ചെലവിലെ ഡാറ്റയും വോയിസ് കോളുമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 14 ജിബി ഡാറ്റക്കും പരിധിയില്ലാത്ത വോയിസ് കോളിനുമായി 123 രൂപയുടെ പ്ലാനാണ് ജിയോ ഭാരത് വരിക്കാർക്കായി കമ്പനി പുതിയതായി അവതരിപ്പിച്ചത്. മറ്റ് ടെലികോം സേവന ദാതാക്കൾ 199 രൂപയ്ക്ക് ലഭ്യമാക്കുന്ന പ്ലാനാണിത്.

കൂടുതൽ 2ജി ഉപഭോക്താക്കളെ 4ജി ജിയോഭാരത് ഫോണുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിൻ്റെ ഭാഗമായി കൂടിയാണ് ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനമായി പുതിയ പ്ലാൻ പ്രഖ്യാപിച്ചത്. 699 രൂപ മുതൽ നിരക്കിൽ കൂടുതൽ ജിയോ ഭാരത് ഫോണുകൾ കമ്പനി വിപണിയിൽ എത്തിക്കും എന്നും പ്രഖ്യാപനമുണ്ട്.

അൺലിമിറ്റഡ് കോളിൽ 38 ശതമാനം ലാഭം

പരിധിയില്ലാത്ത വോയിസ് കോളും ഡാറ്റയും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന പ്ലാനിൽ ഉപഭോക്താക്കൾക്ക് 38 ശതമാനത്തോളം ലാഭം ലഭിക്കും. ജിയോഭാരത് ഉപഭോക്താക്കൾക്കാണ് നേട്ടം എന്നതും ശ്രദ്ധേയമാണ്. നിലവിൽ 199 രൂപ നിരക്കിൽ ലഭ്യമാക്കുന്ന പ്ലാനാണിത്.

ഒരു മാസത്തെ സൗജന്യ സേവനങ്ങൾ നേടാം

മൂന്ന് മാസം ഒരുമിച്ച് റീചാ‍ർജ് ചെയ്താൽ ഒരു മാസം സേവനം സൗജന്യമായി ലഭിക്കുന്ന പുതിയ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 369 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ഡാറ്റ, വോയിസ് കോൾ സേവനങ്ങൾ സൗജന്യമായി ലഭ്യമാകും. ഒരു മാസം 92 രൂപ മാത്രം കുറഞ്ഞ നിരക്കിൽ ജിയോ ഭാരത് ഉപഭോക്താക്കൾക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ആകും.

ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, ജിയോസാവൻ, ജിയോ ടിവി സബ്സ്ക്രിപ്ഷൻ എന്നിവയും ഉപഭോക്താക്കൾക്ക് ലഭ്യമാകും. ​ഗൂ​ഗിൾ പേ പോലുള്ള സേവനങ്ങളും പ്രയോജനപ്പെടുത്താം.