image

7 March 2026 10:55 AM IST

India

പെട്രോളിന് വില ഉയരുമോ? പാചക വാതക സിലണ്ടറുകൾ കൈപൊള്ളിക്കും; വില വർധന ഇങ്ങനെ

MyFin Desk

പെട്രോളിന് വില ഉയരുമോ? പാചക വാതക സിലണ്ടറുകൾ കൈപൊള്ളിക്കും; വില വർധന ഇങ്ങനെ
X

Summary

പെട്രോൾ വിലയും ഉയരുമോ? പാചക വാതക സിലിണ്ടറുകൾക്കും വാണിജ്യ സിലിണ്ടറുകൾക്കും വില കൂടി. വിവിധ നഗരങ്ങളിലെ വില വർധന ഇങ്ങനെ


രാജ്യത്ത് പാചക വാതക സിലിണ്ടറുകൾക്ക് വില വർധന. ഇറാൻ ഇസ്രായേൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പാചക വാതക സിലിണ്ടർ വിലയിൽ 60 രൂപയുടെ വർധന. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപ വർദ്ധിപ്പിച്ചു. മാർച്ച് 7 ശനിയാഴ്ച മുതലാണ് പ്രാബല്യം. 14.2 കിലോഗ്രാം ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വിലയിലാണ് രാജ്യത്തുടനീളം 60 രൂപയുടെ വർദ്ധന വരുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളിലാണ് 115 രൂപയുടെ വർദ്ധന.

കൊച്ചിയിൽ 922 രൂപ

വില വർധന പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറുകളുടെ വില ഏകദേശം 922 രൂപയിലേക്കെത്തും. ഡൽഹി - മുംബൈ നഗരങ്ങളിൽ 852 രൂപയിൽ നിന്ന് സിലിണ്ടറിന് 912 -13 രൂപയിലേക്ക് വില ഉയർന്നു.

ഇറാൻ ഇസ്രായേൽ യുദ്ധം എൽപിജി വിതരണം തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് വില വർധന. ഇന്ത്യയുടെ ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും പെട്രോളിയം മന്ത്രാലയം അവലോകനം ചെയ്തിരുന്നു. രാജ്യത്ത് ഊർജ്ജ ക്ഷാമമില്ലെന്നും വിതരണ തടസ്സം ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു. വില വർധനയുടെ സൂചനകളും തൽക്കാലം ഇല്ല

പെട്രോൾ ക്ഷാമം ഇല്ല

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ക്ഷാമം ഉണ്ടാകാമെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും തള്ളിക്കളഞ്ഞിട്ടുണ്ട്.രാജ്യത്തുടനീളം തടസ്സമില്ലാത്ത ഇന്ധനം വിതരണം ചെയ്യാൻ ഇന്ത്യൻ ഓയിലിനാകുമെന്നും പരിഭ്രാന്തരാകുകയോ തിരക്കുകൂട്ടുകയോ ചെയ്യരുതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.