image

22 Oct 2024 2:52 PM IST

India

കൊച്ചി തീരത്ത് നങ്കൂരമിട്ട് റഷ്യൻ അന്തർവാഹിനി

Anish Devasia

russian submarine anchored in kochi
X

കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനി 'ഉഫയ്ക്ക്' സ്വീകരണം നല്‍കി ഇന്ത്യൻ നാവികസേന. റഷ്യയുമായി സമുദ്ര സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അന്തര്‍വാഹിനി ഇന്ത്യയിലെത്തിയത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള 'അചഞ്ചലമായ സൗഹൃദം', നാവിക സഹകരണ മേഖലയില്‍ എടുത്തുകാണിക്കുന്നതായി എക്‌സ് ഹാന്‍ഡിലായ കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ‘അചഞ്ചലമായ സൗഹൃദ’ത്തിൻ്റെ പ്രതീകമാണെന്നും, സമുദ്രസഹകരണം ശക്തമായി തുടരുന്നുവെന്നുമാണ് നാവികസേന സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.