image

6 Aug 2023 5:45 PM IST

India

എല്ലാ ഓർഡറിനും 2 രൂപ പ്ലാറ്റ്‍ഫോം ഫീ വാങ്ങാനൊരുങ്ങി സൊമാറ്റോ

MyFin Desk

zomato is set to charge a platform fee of rs 2 for every order
X

Summary

  • ഏതെല്ലാം വിപണികളിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് എന്ന് വ്യക്തമല്ല
  • സൊമാറ്റോ ഗോൾഡിന്റെ ഉപയോക്താക്കള്‍ക്കും ഫീ ബാധകം


ചില വിപണികളിൽ തങ്ങളുടെ ഫുഡ് ഡെലിവറി ആപ്പിൽ സൊമാറ്റോ 2 രൂപയുടെ പ്ലാറ്റ്‍ഫോം ഫീസ് അവതരിപ്പിച്ചു. തെരഞ്ഞെടുത്ത ഉപഭോക്താക്കളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. ഈ ഉപഭോക്താക്കള്‍ ഏതു മൂല്യത്തിലുള്ളതായാലും എല്ലാ ഓര്‍ഡറുകള്‍‍ക്കും 2 രൂപ നല്‍കണം .

ലോയൽറ്റി പ്രോഗ്രാമായ സൊമാറ്റോ ഗോൾഡിന്റെ ഉപയോക്താക്കളിൽ നിന്നും ഈ ഫീസ് ഈടാക്കുന്നു. ഏതെല്ലാം വിപണികളിലാണ് ഈ ഫീസ് നിലവില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കമ്പനിയുടെ പ്രധാന എതിരാളികളായ സ്വിഗ്ഗി ഇത്തരത്തില്‍ ഏപ്രില്‍ മുതല്‍ 2 രൂപയുടെ പ്ലാറ്റ്‍ഫോം ഫീസ് നടപ്പാക്കുന്നുണ്ട്.

സൊമാറ്റോ ഇക്കഴിഞ്ഞ ജൂൺ പാദത്തിൽ തങ്ങളുടെ ആദ്യ ത്രൈമാസ ലാഭം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പ്ലാറ്റ്‌ഫോം ഫീസ് നടപ്പാക്കുന്നത്. 2 കോടി രൂപയുടെ അറ്റാദായമാണ് 2023 -24 ആദ്യ പാദത്തില്‍ കമ്പനിക്കുള്ളത്. ഇത് ഓഹരി വിപണിയില്‍ സൊമാറ്റോ ഓഹരികളുടെ മുന്നേറ്റത്തിനും വഴിവെച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പ്ലാറ്റ്‍ഫോം ഫീസ് ക്രമേണ മുഴുവന്‍ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതിനാണ് കമ്പനിയുടെ പദ്ധതി.