21 Feb 2026 11:53 AM IST
Summary
ഗോവൻ ഫെനിയെ കടത്തി വെട്ടുമോ നമ്മുടെ കണ്ണൂർക്കാരൻ? കശുമാങ്ങയിൽ നിന്ന് നിർമിക്കുന്ന കെ ഫെനി വിപണിയിലെത്തും മുമ്പ് തന്നെ വൈറൽ.
ഗോവൻ ഫെനിയെ കടത്തി വെട്ടുമോ കേരളത്തിൻ്റെ കണ്ണൂർ ഫെനി. കെ- ഫെനി എന്ന പേരിൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്ന ഫെനി പുറത്തിറങ്ങും മുമ്പ് തന്നെ വൈറലായിരിക്കുകയാണ്. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലാണ് നിർമിക്കുന്നത്. മാർച്ച് 10നകം വിപണിയിൽ എത്തുമെന്നാണ് സൂചന. ബിവറേജസ് കോർപ്പറേഷൻ വഴിയായിരിക്കും വിൽപ്പന.
പയ്യാവൂർ ആനയടിയിലുള്ള ഫാക്ടറിയിലാണ് നിർമാണം. ഫെബ്രുവരി അവസാനത്തോടെ ഉൽപാദനം ആരംഭിച്ചേക്കും. ഗോവൻ ഫെനി പോലെ തന്നെ കശുമാങ്ങയിൽ നിന്നാണ് കെ ഫെനിയുടെയും നിർമാണം. ഇത് നിരവധി കശുമാങ്ങ് കർഷകർക്കും വരുമാനം നൽകും.കശുമാങ്ങ സീസണിൽ ഫെനിയുണ്ടാക്കാനാണ് പദ്ധതി. ഡിസംബർ മുതൽ മെയ് വരെയുള്ള സീസണിൽ കർഷകർക്ക് മികച്ച വരുമാനവും ലഭിക്കും. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനുള്ള ലെെസൻസ് ലഭിച്ചിരുന്നു.
മികച്ച കയറ്റുമതി സാധ്യതയും
500 വർഷത്തെ ചരിത്രമുള്ള ഗോവൻ ഫെനിക്ക് 2021ൽ ജിഐ ടാഗ് ലഭിച്ചിരുന്നു. നാടൻ മദ്യത്തിൻ്റെ കയറ്റുമതി സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കുകയാണ് ഇപ്പോൾ ഗോവ. ഏകദേശം100 കോടി രൂപയുടേതാണ് ഫെനി വിപണി. 1971-ൽ 10 ലക്ഷം ലിറ്ററിൽ കൂടുതലായിരുന്ന ഉൽപ്പാദനം 2004-ൽ 875,000 ലിറ്ററായി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇത് ഗോവയിലെ പ്രധാന വ്യവസായമായി തന്നെ തുടരുന്നു. കയറ്റുമതിയിൽ കുത്തനെ വർധനയുണ്ട്. 2024ൽ 50 കോടി രൂപയുടേതായിരുന്നു വിൽപ്പന. 2022 മുതൽ 10 ശതമാനമാണ് വളർച്ച. യുഎസ്എ, ഓസ്ട്രേലിയ, യുഎഇ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ ഗോവൻ ഫെനി ശ്രദ്ധേയമായിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
