27 Feb 2024 5:37 PM IST
Summary
പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്
മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്.
സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും.
മാര്‍ച്ച് മാസത്തില്‍ മൊത്തം ഒന്‍പതു ദിവസമാണ് വിവിധ അവധികള്‍ കാരണം കേരളത്തിലെ ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇതില്‍ ദേശീയ തലത്തിലുള്ള രണ്ട് ബാങ്ക് അവധികളും ഉള്‍പ്പെടുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാര്‍ച്ചില്‍ മൊത്തം 14 അവധികള്‍ വരുന്നത്.
മാര്‍ച്ചിലെ ബാങ്ക് അവധികള്‍ ( കേരളം )
മാര്‍ച്ച് 3 : ഞായറാഴ്ച
മാര്‍ച്ച് 8 : മഹാശിവരാത്രി
മാര്‍ച്ച് 9 : രണ്ടാം ശനിയാഴ്ച
മാര്‍ച്ച് 10 : ഞായറാഴ്ച
മാര്‍ച്ച് 17 : ഞായറാഴ്ച
മാര്‍ച്ച് 23 : നാലാം ശനിയാഴ്ച
മാര്‍ച്ച് 24 : ഞായറാഴ്ച
മാര്‍ച്ച് 29 : ദുഃഖവെള്ളി
മാര്‍ച്ച് 31 : ഞായറാഴ്ച