image

7 April 2026 1:03 PM IST

Kerala

കേരളത്തിലെ ക്ഷേത്ര വിസ്മയങ്ങൾ; രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി രൂപ, ​ഗുരുവായൂരിനും സഹായവുമായി ആനന്ദ് അംബാനി

MyFin Desk

കേരളത്തിലെ ക്ഷേത്ര വിസ്മയങ്ങൾ; രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി രൂപ, ​ഗുരുവായൂരിനും സഹായവുമായി ആനന്ദ് അംബാനി
X

Summary

കേരളത്തിലെത്തിയ ആനന്ദ് അംബാനി തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവുമാണ് സന്ദർശിച്ചത്. ഗുരുവായൂരിലെ ക്ഷേത്ര ആനകളുടെ സംരക്ഷണത്തിനും അധിക സഹായം നൽകും


തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ച് ആനന്ദ് അംബാനി.രണ്ട് ക്ഷേത്രങ്ങൾക്കും 3 കോടി രൂപ വീതം സംഭാവന നൽകി. രാജരാജേശ്വര ക്ഷേത്രത്തിന്റെ നവീകരണത്തിനായി 12 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുവായൂരമ്പലത്തിലെ ആനകളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും അധിക സഹായം നൽകും.

ഏപ്രിൽ രണ്ടാം തിയതി ഏകദേശം 5 മണിയോടെയാണ്, അനന്ത് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. പ്രാർത്ഥനകൾക്ക് ശേഷം ക്ഷേത്ര ട്രസ്റ്റിന് മൂന്നു കോടി രൂപ സംഭവനയായി നൽകുകയായിരുന്നു. ഗുരുവായൂരിലെ ക്ഷേത്ര ആനകളുടെ ക്ഷേമത്തിനായും സഹായം പ്രഖ്യാപിച്ചായിരുന്നു മടക്കം. ആനകൾക്കായുള്ള പ്രത്യേക ആശുപത്രി നിർമ്മാണം , ചങ്ങലകളില്ലാത്ത അഭയകേന്ദ്രം എന്നിവയുൾപ്പെടെ നി‍‍ർമിക്കാനാണ് തുക നൽകുക.

രാജരാജേശ്വര ക്ഷേത്രനവീകരണത്തിന് 12 കോടി രൂപ

രാത്രി ഏകദേശം എട്ടു മണിയോടെയാണ് തളിപ്പറമ്പിലെ ചരിത്രപ്രാധാന്യമുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയത്. പരമ്പരാഗത വഴിപാടുകൾ സമർപ്പിച്ച് അശ്വമേധ നമസ്കാരത്തിനും ശേഷമായിരുന്നു മടക്കം.

രണ്ട് നൂറ്റാണ്ടിലേറെയായി കേടുപാടുകളോടെ നിലനിൽക്കുന്ന അമ്പലം പുതുക്കിപണിയാൻ പ്രഖ്യാപിച്ച സഹായം ഭക്തർക്കും ക്ഷേത്ര അധികാരികൾക്കും സന്തോഷകരമായി. ക്ഷേത്രത്തിന്റെയത്ര പുരാതനമാണ് ഇവിടുത്തെ ശില്പശൈലിയും പുരാവസ്തുക്കളുമെന്നാണ് കരുതുന്നത്. പുരാതനമായ കിഴക്കേ ഗോപുരം ഉൾപ്പെടെ തുക ഉപയോഗിച്ച് പുതുക്കി പണിയും. ക്ഷേത്രത്തിൻ്റെ പാർക്കിംഗ് സൗകര്യങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും തുക വിനിയോഗിക്കുമെന്ന് അധികൃത‍ർ അറിയിച്ചു. ‌