image

31 Oct 2023 5:55 PM IST

Kerala

ക്രെഡായ് സംസ്ഥാന സമ്മേളനം കൊച്ചിയിൽ: നവംബർ 2-3 തീയതികളിൽ

MyFin Desk

credai state conference at kochi, november 2-3
X

Summary

  • "ഡെസ്റ്റിനേഷൻ കേരള, ദി നെക്സ്റ്റ് ബിഗ് റിയൽ എസ്റ്റേറ്റ് സ്റ്റോറി" എന്ന പ്രമേയത്തിൽ 2 ദിവസമായിരിക്കും സമ്മേളനം
  • നവംബർ 02-ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും
  • നവംബർ 3-ന് ഉച്ചയോടെ സമ്മേളനം അവസാനിക്കും


കൊച്ചി: ക്രെഡായി കേരള, ബിൽഡേഴ്‌സ് ഫ്രറ്റേണിറ്റിയുടെ ഇവിടെ നവംബർ 02, 03 തീയതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

കൊച്ചി മേയർ അഡ്വ അനിൽകുമാർ, ക്രെഡായി ദേശീയ പ്രസിഡന്റ് ബൊമ്മൻ ഇറാനി, സെക്രട്ടറി രാം റെഡ്ഡി എന്നിവരും ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കും

"ഡെസ്റ്റിനേഷൻ കേരള, ദി നെക്സ്റ്റ് ബിഗ് റിയൽ എസ്റ്റേറ്റ് സ്റ്റോറി" എന്ന വിഷയത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും., സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നയ പരിഷ്കരണങ്ങൾ ശ്രദ്ധയിൽ പെടുത്തുക, കേരള റിയൽ എസ്റ്റേറ്റ് മേഖലയുടെ സുസ്ഥിര വളർച്ച, ആശയങ്ങൾ കൈമാറുക, കെട്ടിട വ്യവസായത്തിലെ അംഗങ്ങൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബും കോൺഫറൻസ് ചെയർമാൻ ഡോ. നജീബ് സക്കറിയയും പറഞ്ഞു.

റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, മാർക്കറ്റിംഗ് മേഖലകളിലെ മുതിർന്ന പ്രൊഫഷണലുകൾ നിർമ്മാണ വ്യവസായവുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക, വിപണന വിഭാഗങ്ങളെ കുറിച്ച് സംസാരിക്കും.

സിഐഐ, ബിഎഐ, കെഎംഎ, ഐഎഎ, ഐപിഎ തുടങ്ങിയ ട്രേഡ് ബോഡികളിൽ നിന്നുള്ള 100 പ്രതിനിധികൾക്ക് പുറമെ, സംസ്ഥാനത്തെ അഞ്ച് ചാപ്റ്ററുകളായ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള 300-ലധികം റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, ക്രെഡായ് നാഷണൽ, ദക്ഷിണ മേഖല, സംസ്ഥാന, നഗര ചാപ്റ്ററുകളിൽ നിന്നുള്ള പ്രമുഖ അംഗങ്ങളും സമ്മേളനത്തിൽ പങ്കെടു

രണ്ട് ദിവസത്തെ കോൺഫറൻസ് നവംബർ 3 ന് ഉച്ചയ്ക്ക് ശേഷം അവസാനിക്കും.

കൊച്ചിയും, തിരുവനന്തപുരവും വളർച്ചക്ക് ഏറ്റവും സാധ്യതയുള്ള 10 നഗരങ്ങളുടെ പട്ടികയിൽ

ആഗോള റിയൽ എസ്റ്റേറ്റ് സേവന ദാതാവായ കുഷ്മാൻ ആൻഡ് വേക്ഫീൽഡ് (സി & ഡബ്ള്യു) അടുത്തിടെ പുറത്തിറക്കിയ ഒരു ഗവേഷണ പ്രസിദ്ധീകരണത്തിൽ, 17 ടയർ-II നഗരങ്ങളുടെ വിശാലമായ പട്ടികയിൽ നിന്ന് പാർപ്പിട, വാണിജ്യ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ വളർച്ചയ്ക്ക് ഏറ്റവും സാധ്യതയുള്ള 10 നഗരങ്ങളെ കണ്ടെത്തി. ഇനത്തിൽ കേരളത്തിൽ നിന്ന് കൊച്ചിയും തിരുവനന്തപുരവും സ്ഥാനം പിടിച്ചിട്ടുണ്ട്. , ജിഡിപി വലുപ്പവും റിയൽ എസ്റ്റേറ്റ് വിപണി സാധ്യതയും അടിസ്ഥാനമാക്കിയാണ് ഈ നഗരങ്ങളെ തെരഞ്ഞെടുത്തത്

സമ്മേളനത്തിന്റെ നോളഡ്ജ് പാർട്ണറും കൂടിയാണ് കുഷ്മാൻ ആൻഡ് വേക്ഫീൽഡ്.