22 Oct 2024 3:47 PM IST
Summary
പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാൻ തുക വിനിയോഗിക്കാം
എംഎൽഎ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാനായി 133 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. എംഎൽഎ ആസ്‌തി വികസന ഫണ്ടിൽ(എംഎൽഎഎഡിഎഫ്)നിന്ന് 98 കോടി രൂപയും, എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ(എംഎൽഎഎസ്‌ഡിഎഫ്)നിന്ന് 35 കോടി രൂപയുമാണ് അനുവദിച്ചത്. പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാൻ തുക വിനിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴിയും ഈ ആഴ്ചയില്‍ തന്നെ തുക കൈകളില്‍ എത്തുമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.