image

6 May 2025 3:28 PM IST

Kerala

ഗോസമൃദ്ധി ഇൻഷുറൻസ്; നൂറു രൂപ പ്രീമിയം അടച്ചാൽ അഞ്ചു ലക്ഷം വരെ ഇൻഷുറൻസ്

MyFin Desk

ഗോസമൃദ്ധി ഇൻഷുറൻസ്; നൂറു രൂപ പ്രീമിയം അടച്ചാൽ അഞ്ചു ലക്ഷം വരെ ഇൻഷുറൻസ്
X

കേരള മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി കറവ പശുക്കൾക്ക് സബ്സിഡി നിരക്കിൽ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നു. 65000 രൂപ വിലയുള്ള ഉരുക്കൾക്ക് ഒരു വർഷ പ്രീമിയം 2912 രൂപയാണ്. ഇതിൽ ജനറൽ വിഭാഗം കർഷകർ 1356 രൂപയും എസ് സി, എസ് ടി വിഭാഗം കർഷകർ 774 രൂപയും അടച്ചാൽ മതിയാകും. 3 വർഷ ഇൻഷ്വറൻസ് പരിരക്ഷക്ക് 7136 രൂപ പ്രീമിയത്തിൽ ജനറൽ വിഭാഗം കർഷകർ 3318 രൂപയും എസ് സി, എസ് ടി വിഭാഗം കർഷകർ 1890 രൂപയും അടക്കണം.

കൂടുതൽ വിവരങ്ങൾക്ക് കർഷകർ അതത് സ്ഥലത്തെ വെറ്ററിനറി സ്ഥാപനങ്ങളുമായി നേരിട്ടോ അല്ലെങ്കിൽ [email protected] എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.