27 July 2023 5:45 PM IST
Summary
- ജിഎസ്ടി നിയമ പരിഷ്‌കരണങ്ങള്‍ വ്യാപാര മേഖലയ്ക്കുണ്ടാക്കിയ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച
ഇലക്ട്രോണിക് ഇന്‍വോയ്‌സ് നടപ്പിലാക്കി ജിഎസ്ടി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത് ചെറുകിട വ്യാപാര മേഖലയ്ക്ക് വെല്ലുവിളിയെന്ന് ചരക്ക് വിതരണ സംഘടന. ആറ് വര്‍ഷം മുന്‍പ് ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ 500 കോടി വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്കാ മാത്രമേ ഇ-ഇന്‍വോയ്‌സ് ആവശ്യമായി വന്നിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ അഞ്ച് കോടി രൂപ വിറ്റുവരവുള്ളവര്‍ക്കും ഇത് തയ്യാറാക്കേണ്ടി വന്നിരിക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ചെറുകിട വ്യാപാരികള്‍ക്ക് ഇത് വലിയ തോതിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ജിഎസ്ടി നിയമ പരിഷ്‌കരണങ്ങള്‍ വ്യാപാര മേഖലയ്ക്കുണ്ടാക്കിയ പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ചചെയ്യാന്‍ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഇന്ന് യോഗം ചേര്‍ന്നു.