image

7 Jun 2023 5:45 PM IST

Kerala

ഇടുക്കി വീണ്ടും മിടുക്കിയാകും; അണിയറയില്‍ റോപ്‌വേയടക്കം പുതിയ പദ്ധതികള്‍

Kochi Bureau

idukki tourism; new projects including ropeway in the pipeline
X

Summary

  • മലയോര പാതകളില്‍ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്.


സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇടുക്കിയില്‍ പുതിയ ടൂറിസം സാധ്യതകള്‍ തെളിയുന്നു. ആകാശ കാറും റോപ് വേയും അടക്കം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍. വട്ടവട, കുണ്ടള, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിലാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ പര്‍വതമാല പദ്ധതിയുടെ ഭാഗമായി റോപ്വേ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സാധ്യതാ പഠനമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. മലയോര പാതകളില്‍ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്.

ടൂറിസം മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നതാണ് റോപ്‌വേ. ഇടുക്കി ഡാമിന് മുകളിലൂടെയാണ് ഇത് പദ്ധതിയിടുന്നത്. രണ്ട് സ്ഥലങ്ങളിലും പഠനം നടത്തിയ കണ്‍സല്‍റ്റന്‍സികള്‍ സമര്‍പ്പിക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള നാഷനല്‍ ഹൈവേയ്‌സ് ലോജിസ്റ്റിക് മാനേജ്‌മെന്റ് ലിമിറ്റഡാണ് അന്തിമ അനുമതി നല്‍കുന്നതും പദ്ധതി നടപ്പിലാക്കുന്നതും.

ഇടുക്കിയില്‍ ട്രാക്ക്റ്റ്‌ബെല്‍ കണ്‍സല്‍റ്റന്‍സിയും മൂന്നാര്‍ വട്ടവടയില്‍ റൈറ്റ്‌സ് എന്ന ഏജന്‍സിയുമാണ് പഠനം നടത്തിയത്. ജില്ലയില്‍ പദ്ധതി അനുവദിക്കണമെന്നാവശ്യ എന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ദേശീയപാതാ മന്ത്രാലയത്തിനു കഴിഞ്ഞ വര്‍ഷം കത്തു നല്‍കിയിരുന്നു. സംസ്ഥാനത്തിന് അനുവദിച്ച നാല് പദ്ധതികളില്‍ രണ്ടെണ്ണം ഇടുക്കി ജില്ലക്ക് ലഭിച്ചിട്ടുണ്ട്.