20 Jan 2024 5:13 PM IST
Summary
- നഗര കാഴ്ചകള്‍ കാണാനാണ് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് ഉപയോഗിക്കുക
- യാത്രക്കാര്‍ക്ക് ടിവി കാണാനും പാട്ട് കേള്‍ക്കാനുമുള്ള സൗകര്യം ബസിലുണ്ട്
- പത്മനാഭസ്വാമിക്ഷേത്രം, ഭീമാപള്ളി, ശംഖുമുഖം, പാളയം തുടങ്ങിയ സ്ഥലങ്ങളിലൂടെ ബസ് പോകും
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെ ട്രയല്‍ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിനായി സ്മാര്‍ട്ട് സിറ്റി പദ്ധതി വഴിയാണ് ബസ് വാങ്ങിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങും.
തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാനാണ് ഈ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് ഉപയോഗിക്കുക. ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ രണ്ട് ഓപ്പണ്‍ ബസുകളിലൊന്നാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
മുംബൈയില്‍ നിന്നാണ് ബസ് എത്തിയത്. യാത്രക്കാര്‍ക്ക് ടിവി കാണാനും പാട്ട് കേള്‍ക്കാനുമുള്ള സൗകര്യം ബസിലുണ്ട്. അഞ്ച് ക്യാമറകള്‍ ബസിനകത്തുണ്ട്. ബസിന്റെ താഴത്തെ നിലയില്‍ 30 സീറ്റുകളാണുള്ളത്. മുകളില്‍ 35 സീറ്റുകളുണ്ട്.
പത്മനാഭസ്വാമിക്ഷേത്രം, ഭീമാപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെയൊക്കെ ബസ് പോകും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലാണ് ബസ്.