image

17 Sept 2023 2:00 PM IST

Kerala

ജോസ് പ്രദീപ് കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്‍റ്

MyFin Desk

jose pradeep kerala travel mart president
X

Summary

പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു


കേരള ട്രാവല്‍ മാര്‍ട്ട് ( കെടിഎം) സൊസൈറ്റി (2023-25) പ്രസിഡന്റായി ഹോട്ടല്‍ യുവറാണി റെസിഡന്‍സി മാനേജിംഗ് ഡയറക്ടര്‍ ജോസ് പ്രദീപിനെ തെരഞ്ഞെടുത്തു.ദ്രവീഡിയന്‍ ട്രെയില്‍സ് ഹോളിഡേസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ് സ്വാമിനാഥന്‍ ആണ് സേക്രട്ടറി. ഇന്‍ഡിമേ്റ്റ് എക്‌സ്പീരിയന്‍സസ് മാനേജിംഗ് പാര്‍ട്ണര്‍ സി. ഹരികുമാര്‍ വൈസ് പ്രസിഡന്റും സ്‌പൈസ് റൂട്‌സ് ലക്ഷ്വറി ക്രൂസ് മാേേനജിംഗ് ഡയറക്ടര്‍ ജോബിന്‍ ജോസഫ് ജോയിന്റ് സെക്രട്ടറിയും അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഡയറക്ടര്‍ ജിബ്രാന്‍ അസിഫ് ട്രഷററുമാണ്.

ട്രാവല്‍,ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ അംബ്രല ഓര്‍ഗനൈസേഷന്‍ ആണ് കെടിഎം സൊസൈറ്റി. രാജ്‍കുമാറാണ് സൊസൈറ്റി സിഇഒ.

മൈക്കിള്‍ ഡൊമിനിക്, (സിജിഎച്ച് എര്‍ത്ത് ഹോട്ടല്‍സ് മാനേജിംഗ് ഡയറക്ടര്‍), കെ.ആര്‍. വഞ്ചീശ്വരന്‍ (വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റും വെയ്ന്‍ബെര്‍ഗ് റിസോര്‍ട്ട്‌സ് എംഡിയും), രഞ്ജു ജോസഫ് ( പയനിയര്‍ പേഴ്‌സണലൈസ്ഡ് ഹോളിഡേയ്‌സ് ഡയറക്ടര്‍, കൊച്ചി), രാജു കണ്ണമ്പുഴ ( എക്‌സിക്യൂട്ടീവ് ഇവന്റ്‌സ് എം.ഡി, കൊച്ചി), പി വി മനു (ഡിസ്‌കവര്‍ കേരള ഹോളിഡേസ് എംഡി, തിരുവനന്തപുരം), ജോസ് എബ്രഹാം (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ട്രീ ടോപ്പ് റിസോര്‍ട്ട് തേക്കടി), മനോജ് ബാബു (സെക്രട്ടറി, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം), ജെ. ജനീഷ് (ചാലൂക്യ ഗ്രേസ് ഹോളിഡേസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍, തിരുവന്തപുരം) മാനുവല്‍ ഉതുപ്പ് (മാനുവല്‍ സണ്‍സ് മലബാര്‍ പാലസ് ഡയറക്ടര്‍, കോഴിക്കോട് ), മരിയ റോഡ്രിഗസ് ( കോസ്റ്റ്ലൈന്‍ ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍, കൊച്ചി), പി.കെ. കൃഷ്ണന്‍ ചന്ദ്രന്‍ (കേരള ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ്. കൊച്ചി), വി. വിനോദ് ( ക്ലൗഡ്സ് വാലി ലെഷര്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍, മൂന്നാര്‍) എന്നിവരാണ് മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍.