image

2 May 2025 3:42 PM IST

Kerala

5 കിലോമീറ്ററിന് 20 രൂപ, തൃപ്പൂണിത്തുറ-ഇൻഫോപാർക്ക് സര്‍വീസ് ഉടന്‍

MyFin Desk

5 കിലോമീറ്ററിന് 20 രൂപ, തൃപ്പൂണിത്തുറ-ഇൻഫോപാർക്ക് സര്‍വീസ് ഉടന്‍
X

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ നിന്ന് ഇൻഫോപാർക്കിലേക്ക് ഫീഡർ ബസ് സർവീസുകൾ ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). സർവീസുകൾ നടത്തുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കെഎംആർഎൽ അപേക്ഷകൾ ക്ഷണിച്ചു. തുടക്കത്തിൽ ആറ് മാസത്തേക്കാണ് ലൈസൻസ് നൽകുക. ഏസി സൗകര്യമുള്ള ബസുകളിലേക്കാണ് മുൻഗണന. ഒരാൾക്ക് 60 രൂപയായിരിക്കും യാത്രാ നിരക്ക്. ഞായറാഴ്ചകൾ ഒഴികെ ആഴ്ചയിൽ ആറ് ദിവസവും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും ഓപ്പറേറ്റർ സർവീസുകൾ നടത്തേണ്ടതുണ്ട്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഇന്‍ഫോപാര്‍ക്കിലും കാക്കാനാടും ജോലി ചെയ്യുന്ന ആയിരകണക്കിന് ജീവനക്കാർക്ക് വലിയ ആശ്വാസകരമാകും.

'മെട്രോ കണക്ട്' ഇ-ഫീഡർ ബസുകൾക്ക് മികച്ച പ്രതികരണം

കെഎംആർഎൽ അവതരിപ്പിച്ച ‘മെട്രോ കണക്ട്’ ഇലക്ട്രിക് ഫീഡർ ബസുകൾക്ക് യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനുവരി 16 മുതല്‍ ആരംഭിച്ച ബസ് സർവീസില്‍ ഇതുവരെ രണ്ടുലക്ഷത്തിലധികം പേര്‍ യാത്ര ചെയതു.

ആലുവ–നെടുമ്പാശേരി എയർപോർട്ട്, കളമശ്ശേരി–മെഡിക്കൽ കോളേജ്, കളമശ്ശേരി–കുസാറ്റ്, കളമശ്ശേരി–ഇൻഫോപാർക്ക്, കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ–ഇൻഫോപാർക്ക്–എറണാകുളം കളക്ടറേറ്റ്, ഹൈക്കോടതി–എം.ജി റോഡ് സർക്കുലർ റൂട്ട് തുടങ്ങിയ വിവിധ റൂട്ടുകളിലാണ് ബസുകൾ സർവീസ് നടത്തുന്നത്.

ആലുവ–എയർപോർട്ട് റൂട്ടിൽ ശരാശരി 1,350 പേരും, കളമശ്ശേരി–മെഡിക്കൽ കോളേജ് റൂട്ടിൽ 730 പേരും, ഇൻഫോപാർക്ക് റൂട്ടിൽ 890 പേരുമാണ് പ്രതിദിനം യാത്ര ചെയ്യുന്നത്. 5 കിലോമീറ്റർ വരെ യാത്രയ്ക്ക് 20 രൂപയാണ് നിരക്ക്.