22 April 2025 3:39 PM IST
ചില്ലറയില്ലെ...? സാരമില്ല, എവിടേക്കും യാത്ര ചെയ്യാം, ട്രാവല്‍ കാർഡുമായി കെഎസ്ആര്‍ടിസി
MyFin Desk
ട്രാവല്‍ കാര്‍ഡുകള്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. ഇനി ധൈര്യമായി ചില്ലറയും നോട്ടുമില്ലാതെ ബസ്സില്‍ കയറാം. 100 രൂപയ്ക്ക് ട്രാവല്‍ കാര്‍ഡ് വാങ്ങാം. ഏറ്റവും കുറഞ്ഞ റീചാര്‍ജ് തുക 50 രൂപയും പരമാവധി 2000 രൂപയുമാണ്. കാര്‍ഡുകള്‍ കൈമാറ്റം ചെയ്യാവുന്നതാണ്. ട്രാവല്‍ കാര്‍ഡുകളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, യാത്രക്കാര്‍ ബന്ധപ്പെട്ട യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും.
യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നൽകാനാണ് കെഎസ്ആര്‍ടിസി ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നത്. തുടക്കത്തില്‍ ചലോ ആപ്പുമായി സഹകരിച്ച് ഒരു ലക്ഷം റീ ചാര്‍ജ് ചെയ്യാവുന്ന ട്രാവല്‍ കാര്‍ഡുകളാണ് പുറത്തിറക്കുക. തിരുവവന്തപുരം, കൊല്ലം ജില്ലകളില്‍ ഇതിനകം കാര്‍ഡുകള്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി സംസ്ഥാനത്തുടനീളം ട്രാവല്‍ കാര്‍ഡുകള്‍ വ്യാപിപ്പിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.