image

7 Aug 2025 12:57 PM IST

Kerala

അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള കെ-സ്മാർട്ട് സേവനങ്ങൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് തദ്ദേശ വകുപ്പ്

MyFin Desk

application to become akshaya entrepreneurs till 17th august
X

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾക്ക് പുതിയ സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് ഈ നടപടി. കെ-സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്.

പുതിയ നിരക്കുകൾ

ജനന, മരണ രജിസ്ട്രേഷൻ: 40 രൂപ.

ജനന - മരണ രജിസ്ട്രേഷനുകളിലെ തിരുത്തലുകൾക്ക്: 50 രൂപ.

വിവാഹ രജിസ്ട്രേഷൻ: പൊതുവിഭാഗത്തിന് 70 രൂപയും എസ്‌സി, എസ്‌ടി വിഭാഗത്തിന് 50 രൂപയുമാണ്. (എസ്‌സി, എസ്‌ടി വിഭാഗത്തിന് പ്രിന്റിങ്, സ്കാനിങ് ഉൾപ്പെടെയാണ് ഈ തുക. പൊതുവിഭാഗത്തിന് ഒരു പേജിന് 3 രൂപ അധികം നൽകണം).

വിവാഹ രജിസ്ട്രേഷനിലെ തിരുത്തലുകൾക്ക്: 60 രൂപ.

ലൈസൻസ് അപേക്ഷ: 40 രൂപ.

ലൈസൻസ് തിരുത്തലുകൾക്ക്: 40 രൂപ.

പരാതി നൽകുന്നതിന്: 30 രൂപ.

സർട്ടിഫിക്കറ്റുകളും അറിയിപ്പുകളും ഡൗൺലോഡ് ചെയ്ത് നൽകുന്നതിന്: ഒരു പേജിന് 10 രൂപ.

ബിപിഎൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയ്ക്ക്: 10 രൂപ.

മറ്റ് അപേക്ഷകൾക്ക്: 20 രൂപ.

ഉടമസ്ഥാവകാശം മാറ്റുന്നതിന്: 50 രൂപ.

നികുതി അടയ്ക്കുന്നതിനുള്ള നിരക്കുകൾ

നികുതി, ഫീസ് എന്നിവ അടയ്ക്കുന്നതിനുള്ള സർവീസ് ചാർജ് തുകയനുസരിച്ച് വ്യത്യാസപ്പെടും.

1000 രൂപ വരെയുള്ള തുകയ്ക്ക്: 10 രൂപ.

1001 മുതൽ 5000 രൂപ വരെയുള്ള തുകയ്ക്ക്: 20 രൂപ.

5000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക്: 0.5 ശതമാനം അല്ലെങ്കിൽ 100 രൂപ (കുറഞ്ഞ തുക ഈടാക്കണം).